Top

യൂറോപ്പിലെ പ്രളയം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മലയാളി സമൂഹവും പങ്കാളികളാവണം; കേരളത്തിലെ പ്രളയ സമയത്തെ യൂറോപ്യന്‍ പിന്തുണ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യൂറോപ്പിലുള്ള മലയാളി സമൂഹവും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രളയ സമയത്ത് യൂറോപ്യന്‍ ജനത കേരളത്തിനു നല്‍കിയ പിന്തുണ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി നെതര്‍ലന്റ് സര്‍ക്കാരിന്റെ സഹായത്തെ എടുത്ത് പരാമര്‍ശിക്കുകയും ചെയ്തു മുഖ്യമന്ത്രിയുടെ വാക്കുകള്‍, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലാണ്ട് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതിനോടകം120 ആളുകള്‍ മരണപ്പെട്ടതായും നൂറ് കണക്കിന് ആളുകളെ […]

17 July 2021 8:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോപ്പിലെ പ്രളയം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മലയാളി സമൂഹവും പങ്കാളികളാവണം; കേരളത്തിലെ പ്രളയ സമയത്തെ യൂറോപ്യന്‍ പിന്തുണ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി
X

പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യൂറോപ്പിലുള്ള മലയാളി സമൂഹവും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രളയ സമയത്ത് യൂറോപ്യന്‍ ജനത കേരളത്തിനു നല്‍കിയ പിന്തുണ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി നെതര്‍ലന്റ് സര്‍ക്കാരിന്റെ സഹായത്തെ എടുത്ത് പരാമര്‍ശിക്കുകയും ചെയ്തു

മുഖ്യമന്ത്രിയുടെ വാക്കുകള്‍,

പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലാണ്ട് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതിനോടകം
120 ആളുകള്‍ മരണപ്പെട്ടതായും നൂറ് കണക്കിന് ആളുകളെ കാണാതായെന്നുമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി നടന്നു വരികയാണ്.

അവിടങ്ങളിലുള്ള മലയാളി സമൂഹവും തദ്ദേശീയ ജനതയും തന്നെ കേരളത്തെ മഹാപ്രളയം ഗ്രസിച്ച ഘട്ടത്തില്‍ നമ്മോടൊപ്പം നിന്നവരും പിന്തുണച്ചവരുമാണ്. വിശേഷിച്ച് നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍ കേരളത്തോട് കാണിച്ച സ്‌നേഹവും സഹകരണവും വിലമതിക്കാനാവാത്തതായിരുന്നു. നെതര്‍ലാന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും കേരളം സന്ദര്‍ശിച്ചതുമാണ്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ ദുരിതഘട്ടത്തില്‍ പ്രളയം ബാധിച്ച പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളോട് കേരളം ഐക്യപ്പെടുകയാണ്. യൂറോപ്പിലുള്ള മലയാളി സമൂഹത്തോട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികാളാവാന്‍ അഭ്യര്‍ത്ഥിക്കുക കൂടി ചെയ്യുന്നു.

Next Story