Top

‘അവസാനം തീരുമാനമെടുക്കുക പാര്‍ട്ടി’; ഇപി ജയരാജനോട് നിലപാട് വ്യക്തമാക്കി പിണറായി വിജയന്‍, വാക്‌പോര് മുറുകുന്നു

തിരുവനന്തപുരം: ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ മുതിര്‍ന്ന നേതാവ് ഇപി ജയരാജനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങള്‍ മാനിക്കാറുണ്ട്. പക്ഷെ അവസാന തീരുമാനമെടുക്കുക പാര്‍ട്ടിയാണെന്നുമാണ് പിണറായിയുടെ പ്രതികരണം. മട്ടന്നൂരില്‍ ഒരു തവണ കൂടി മത്സരിക്കണമെന്ന് ഇപി ജയരാജന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് കണ്ണൂരില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് താന്‍ പറയുന്നതെന്ന് വ്യാഖ്യാനിച്ചാല്‍ അതില്‍ പരാതിയില്ലെന്ന് പറഞ്ഞ് ഇപി അത് ശരിവെക്കുകയും ചെയ്തിരുന്നു.ആദ്യം പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പറഞ്ഞ ഇപി […]

1 April 2021 5:44 AM GMT

‘അവസാനം തീരുമാനമെടുക്കുക പാര്‍ട്ടി’; ഇപി ജയരാജനോട് നിലപാട് വ്യക്തമാക്കി പിണറായി വിജയന്‍, വാക്‌പോര് മുറുകുന്നു
X

തിരുവനന്തപുരം: ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ മുതിര്‍ന്ന നേതാവ് ഇപി ജയരാജനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങള്‍ മാനിക്കാറുണ്ട്. പക്ഷെ അവസാന തീരുമാനമെടുക്കുക പാര്‍ട്ടിയാണെന്നുമാണ് പിണറായിയുടെ പ്രതികരണം.

മട്ടന്നൂരില്‍ ഒരു തവണ കൂടി മത്സരിക്കണമെന്ന് ഇപി ജയരാജന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് കണ്ണൂരില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് താന്‍ പറയുന്നതെന്ന് വ്യാഖ്യാനിച്ചാല്‍ അതില്‍ പരാതിയില്ലെന്ന് പറഞ്ഞ് ഇപി അത് ശരിവെക്കുകയും ചെയ്തിരുന്നു.
ആദ്യം പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പറഞ്ഞ ഇപി ജയരാജന്‍ പിന്നീട് വ്യക്തിപരമായി അഭിപ്രായം വരുന്ന അവസ്ഥയിലേക്ക് മാറിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു.

മുതിര്‍ന്ന കേന്ദ്ര കമ്മറ്റിയംഗമായ ഇപിയെ പോലാരാള്‍ പാര്‍ട്ടി അച്ചടക്കം മറികടന്ന് പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് വളരെ വേഗം ചര്‍ച്ചയായിരുന്നു. മലബാറിന് പുറത്തേക്ക് ഇപി പ്രചരണത്തിന് ഇറങ്ങിയതുമില്ല. ഇപിയെ പോലൊരാള്‍ മാറി നില്‍ക്കരുതെന്ന് തോമസ് ഐസക്കും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ പ്രതികരണം. ഇതോടെ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങള്‍ ഇവിടെ അവസാനിക്കുമോ എന്നറിയില്ല.

പാര്‍ട്ടി പറഞ്ഞാലും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. പാര്‍ട്ടിയെ നിലപാട് ബോധ്യപ്പെടുത്തും. ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടെതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം ടേം കഴിഞ്ഞു. ക്ഷീണിതനായ പ്രായമാണ് തന്റേതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

പിണറായി വിജയനെ കുറിച്ചും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. പിണറായി വിജയന്‍ പ്രത്യേക ശക്തിയും ഊര്‍ജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാര്‍ഢ്യമുണ്ട് എഎന്നായിരുന്നു ജയരാജന്റെ വാക്കുകള്‍.

Next Story