Top

തുടര്‍ഭരണത്തിന്റെ ചരിത്രം; പിണറായി-2 ഇന്ന് അധികാരമേല്‍ക്കും

ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം അടയാളപ്പെടുത്തി രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.രാവിലെ 9-30 ഓടെ മുഖ്യമന്ത്രിയും സിപിഐഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പോയി പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും സത്യപ്രതിജ്ഞക്ക് പോവുക. സിപിഐഎം ജനറല്‍ […]

19 May 2021 8:26 PM GMT

തുടര്‍ഭരണത്തിന്റെ ചരിത്രം; പിണറായി-2 ഇന്ന് അധികാരമേല്‍ക്കും
X

ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം അടയാളപ്പെടുത്തി രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്.

സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.
രാവിലെ 9-30 ഓടെ മുഖ്യമന്ത്രിയും സിപിഐഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പോയി പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും സത്യപ്രതിജ്ഞക്ക് പോവുക.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും പ്രമുഖ നേതാക്കളും സ്ഥാനം ഒഴിയുന്ന അംഗങ്ങളും അടക്കം എംഎല്‍എമാരും അടക്കം അഞ്ഞൂറില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക. കൊവിഡ്-19 സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങ് കാണും.

ഒരു മാധ്യമത്തില്‍ നിന്നു ഒരു റിപ്പോര്‍ട്ടര്‍ക്ക് മാത്രമാണ് പ്രവേശനം.

Next Story