Top

‘അവര്‍ മാനവികതയേക്കുറിച്ച് പാടും, അന്യന്റെ ശബ്ദം സംഗീതമെന്ന് എഴുതും’; പക്ഷെ, നിലനില്‍പിന്റെ ആധാരം ചോരക്കൊതിയാണെന്ന് ഷാഫി പറമ്പില്‍

കണ്ണൂര്‍: എത്ര മാനവികത പാടിയാലും സിപിഐഎമ്മിന്റെ ചോരക്കൊതി തന്നെയാണ് അവരുടെ നിലനില്‍പിന്റെ ആധാരമെന്ന് കേരളത്തിന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വിദ്യാഭ്യാസത്തിനും പെന്‍ഷനും ആരോഗ്യത്തിനുമല്ല ഇവിടെ ഉറപ്പ്. കൊന്നാലും ഞങ്ങള്‍ നോക്കിക്കോളാമെന്ന് കൊലയാളി സംഘത്തിനാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്. സര്‍ക്കാരും പാര്‍ട്ടിയും കൊലപാതകികളുടെ ആരാധാനാലയമായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിലെ ദൈവവമാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എല്‍എ പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാനൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു ഷാഫി […]

10 April 2021 4:44 AM GMT

‘അവര്‍ മാനവികതയേക്കുറിച്ച് പാടും, അന്യന്റെ ശബ്ദം സംഗീതമെന്ന് എഴുതും’; പക്ഷെ, നിലനില്‍പിന്റെ ആധാരം ചോരക്കൊതിയാണെന്ന് ഷാഫി പറമ്പില്‍
X

കണ്ണൂര്‍: എത്ര മാനവികത പാടിയാലും സിപിഐഎമ്മിന്റെ ചോരക്കൊതി തന്നെയാണ് അവരുടെ നിലനില്‍പിന്റെ ആധാരമെന്ന് കേരളത്തിന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വിദ്യാഭ്യാസത്തിനും പെന്‍ഷനും ആരോഗ്യത്തിനുമല്ല ഇവിടെ ഉറപ്പ്. കൊന്നാലും ഞങ്ങള്‍ നോക്കിക്കോളാമെന്ന് കൊലയാളി സംഘത്തിനാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്. സര്‍ക്കാരും പാര്‍ട്ടിയും കൊലപാതകികളുടെ ആരാധാനാലയമായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിലെ ദൈവവമാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എല്‍എ പറഞ്ഞു.

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാനൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു ഷാഫി പറമ്പിലിന്റെ പരാമര്‍ശം.

എല്ലാവരേയും സമന്‍മാരാക്കുന്ന ഒരു അവകാശത്തിന്റെ വിനിയോഗത്തിന്റെ അടയാളം കൈകളില്‍ പതിപ്പിച്ചിട്ട് അതിന്റെ മഷി ഒന്ന് ഉണങ്ങുന്നതിന് മുമ്പ് ഒരുത്തനെ വെട്ടിക്കൊല്ലുന്ന ക്രൂരതയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ എത്ര മാനവികത പാടിയാലും അവരുടെ ചോരക്കൊതി തന്നെയാണ് അവരുടെ നിലനില്‍പിന്റെ ആധാരവും അടിസ്ഥാനവുമെന്ന് കേരളത്തിന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. അവര്‍ നമ്മളോട് മാനവികതയെ സംബന്ധിച്ച് പാടും, അവര്‍ മനുഷ്യനെ പറ്റി പ്രസംഗിക്കും, ചേര്‍ത്തു പിടിക്കലിനെ സംബന്ധിച്ച് ക്ലാസെടുക്കും, അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കണമെന്ന വാക്കുകള്‍ ചുമരിലും ഫ്‌ലക്‌സി‌ലും ഫേസ്ബുക്കിലുമുണ്ടാകും. പക്ഷെ, തനി രൂപം എതിര്‍പ്പുകള്‍ ഉള്ളയിടത്ത് നിങ്ങള്‍ക്ക് കാണാം.

ഷാഫി പറമ്പില്‍

കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും കേസ് നടത്താന്‍ സര്‍ക്കാരിന്റെ പണം ചെലവഴിക്കുമെന്ന് നിയമസഭയില്‍ പ്രസംഗിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഈ കൊലപാതകികളുടെ ആരാധാനാലയത്തിലെ ദൈവം. വേണ്ടിവന്നാല്‍ ഇനിയും സര്‍ക്കാരിന്റെ പണം ക്രിമിനലുകള്‍ക്കുവേണ്ടി ചെലവഴിക്കുമെന്ന് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം കൊലപാതകത്തിന് പ്രേരണ നല്‍കുന്നതാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. സംരക്ഷിക്കാനും ചേര്‍ത്തുപിടിക്കാനും പാര്‍ട്ടിയുണ്ടെന്നതാണ് കൊലയാളികള്‍ക്ക് പ്രചോദനമാകുന്നത്. ഇത് അവസാനിപ്പിക്കാന്‍ ആര്‍ജവമുള്ളവര്‍ സിപിഐഎമ്മില്‍ നിന്ന് സംസാരിച്ചുതുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഒരു ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അന്വേഷണം നടത്താന്‍ എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്നുതള്ളിയ കേസില്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത് സിപിഐഎമ്മുമായി അടുത്ത ബന്ധമുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍. സര്‍ക്കാരിന്റെ മുകളിലുള്ളവരുടെ മുന്‍ഗണനകള്‍ എന്താണെന്ന് നമുക്ക് ബോധ്യപ്പെടുകയാണ്. അതിന്റെ അപകടം നമുക്ക് കാണാം.

വെഞ്ഞാറമൂട് കൊലയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുണ്ടായി. കേസ് നിഷ്പക്ഷമായി അന്വേഷിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പ്രതികളെ പിടിക്കണമെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കുകയോ, പണപ്പിരിവ് നടത്തുകയോ വക്കീലിനെ ഏര്‍പ്പെടുത്തുകയോ ചെയ്തില്ല. സുപ്രീം കോടതിയില്‍ സിറ്റിങ്ങിന് ലക്ഷങ്ങള്‍ കൊടുക്കുന്ന വക്കീലിനെ കൊണ്ടുവന്ന്, കൊന്നവനേയും കൊല്ലിച്ചവനേയും ആരാധാനകഥാപാത്രമാക്കുന്ന സമീപനമല്ല വെച്ചുപുലര്‍ത്തിയത്. കൊല്ലപ്പെട്ടത് കൊല്ലാന്‍ ചെന്നവരാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വന്നത്. അതില്‍ രാഷ്ട്രീയമായ പ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേസ് നടത്തിയ ആളുകളെ ജയിലില്‍ പോയി സന്ദര്‍ശിച്ച ഒരാളുടെ പേര്‍ നിങ്ങള്‍ പറയൂ. കൊടി സുനിയേയും കിര്‍മാണി മനോജിനേയും പോലുള്ള കൊടും ക്രിമിനലുകളെ പാര്‍ട്ടി സെക്രട്ടറിയും പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ പോയി ആദരവ് കൊടുത്തപ്പോള്‍ ഏതെങ്കിലും ഒരു പ്രതിയെ കാണാന്‍ ജയിലില്‍ പോയ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേര് നിങ്ങള്‍ പറയൂ.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലികുട്ടി, കെ സുധാകരന്‍ എന്നിവരടങ്ങുന്ന യുഡിഎഫ് നേതാക്കള്‍ പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചു. ബന്ധുക്കളുമായി സംസാരിച്ച നേതാക്കള്‍ സന്ദര്‍ശന ശേഷം അതിവൈകാരികമായിട്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്തിനുവേണ്ടിയാണ് ഒരു യുവാവിനെ കൊലചെയ്തതെന്നും അവന്റെ മാതാപിതാക്കളുടെ കണ്ണീരും വേദനയും കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം, എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ അതിന് കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story