‘സുരക്ഷയില്ല’ വാട്‌സ്ആപ്പ് നിരോധിക്കണം; ഹര്‍ജി ഇന്ന് കേരള ഹൈക്കോടതിയില്‍
രാജ്യത്ത് വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കുന്നു. കുമളി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായി ഓമനക്കുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. വാട്‌സ് ആപ്പ് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഇന്ത്യയിലെ പുതിയ ഐടി നയത്തിന് അനുസൃതമായല്ല വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഡാറ്റകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ട്. സന്ദേശങ്ങളുടെ ഉറവിടത്തില്‍ ഉള്‍പ്പെടെ കൃത്രിമം നടക്കും. പുതിയ അപ്‌ഡേഷന്‍ പ്രകാരം ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളിലേക്കുള്ള […]
27 Jun 2021 9:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്ത് വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കുന്നു. കുമളി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായി ഓമനക്കുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. വാട്‌സ് ആപ്പ് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ഇന്ത്യയിലെ പുതിയ ഐടി നയത്തിന് അനുസൃതമായല്ല വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഡാറ്റകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ട്. സന്ദേശങ്ങളുടെ ഉറവിടത്തില്‍ ഉള്‍പ്പെടെ കൃത്രിമം നടക്കും. പുതിയ അപ്‌ഡേഷന്‍ പ്രകാരം ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളിലേക്കുള്ള കടന്ന് കയറ്റമാണ്. മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാട്‌സ് ആപ്പ് മനസിലാക്കുന്നത് നിലവിലെ നിയമങ്ങളുടെ ലംഘനമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
ആപ്ലിക്കേഷന് സുരക്ഷയില്ല, കാലക്രമേണ നിരവധി ബഗുകളും പിശകുകളും നേരിടുന്നുമു ന്നുണ്ട്. ആപ്ലിക്കേഷനില്‍ പ്രചരിച്ച ഡാറ്റയുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ സംവിധാനമില്ല. സമൂഹത്തിന് വിനയാവുന്ന വ്യാജവാര്‍ത്തകള്‍ ഉള്‍പ്പെടെ സാധാരണക്കാരില്‍ പ്രചരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഐടി നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ് അതിന്റെ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ സിസ്റ്റം. ഈ സന്ദേശങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നത് അസാധ്യമാമാക്കുന്നു. ഈ കുറ്റവാളികളെ സംരക്ഷിക്കുന്നവയാണ് ഇവയെല്ലാം. കൃത്രിമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ വാട്സ്ആപ്പ് ഡാറ്റകള്‍ കേസുകളില്‍ തെളിവായി സ്വീകരിക്കരുത്.