യോഗി കാസര്‍കോട് എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ താമര വിരിഞ്ഞോ? ആറ് വര്‍ഷം മുമ്പത്തെ ഫോട്ടോയുമായി വ്യാജ പ്രചരണം
കാസര്‍കോട്: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന വേദിയുടേതായി ദേശീയ തലത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍. യാത്ര ഉദ്ഘാടനം ചെയ്യാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്കോടെത്തിയെപ്പോഴുണ്ടായ ആള്‍ക്കൂട്ടം എന്ന തരത്തിലാണ് ആറ് വര്‍ഷം മുമ്പുള്ള ചിത്രം പ്രചരിപ്പിക്കുന്നത്. നിരവധി ബിജെപി നേതാക്കളാണ് ട്വിറ്ററില്‍ വ്യാജചിത്രം പങ്കുവെച്ചത്. നിരവധി ആളുകള്‍ ബിജെപി ചിഹ്നമായ താമരയുടെ രൂപത്തില്‍ ക്രമീകരിച്ച് നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളം യോഗിയെ […]

കാസര്‍കോട്: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന വേദിയുടേതായി ദേശീയ തലത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍. യാത്ര ഉദ്ഘാടനം ചെയ്യാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്കോടെത്തിയെപ്പോഴുണ്ടായ ആള്‍ക്കൂട്ടം എന്ന തരത്തിലാണ് ആറ് വര്‍ഷം മുമ്പുള്ള ചിത്രം പ്രചരിപ്പിക്കുന്നത്. നിരവധി ബിജെപി നേതാക്കളാണ് ട്വിറ്ററില്‍ വ്യാജചിത്രം പങ്കുവെച്ചത്.
നിരവധി ആളുകള്‍ ബിജെപി ചിഹ്നമായ താമരയുടെ രൂപത്തില്‍ ക്രമീകരിച്ച് നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളം യോഗിയെ സ്വാഗതം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ പ്രചരണം.

ഗുജറാത്തിലെ ദാഹോദില്‍ 2015 ഏപ്രില്‍ ഏഴിന് ബിജെപിയുടെ സ്ഥാപകദിനാഘോഷ പരിപാടികളുടെ ഭാഗമായി എടുത്ത ചിത്രമാണിത്. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ എക്സ്പ്രസ് എടുത്ത ഫോട്ടോകളില്‍ ഒന്നാണ് ഇതെന്ന് ഇന്ത്യാ ടുഡേയുടെ ഫാക്ട് ചെക് ടീം സ്ഥിരീകരിച്ചിട്ടുണ്ട്. 25000ത്തോളം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ അടക്കം ഈ ചിത്രം അന്നത്തെ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. മനുഷ്യ പതാക എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഈ ചിത്രം 2015ല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളടക്കം യൂട്യൂബില്‍ ലഭ്യമാണ്.
ഈ ചിത്രമാണ് ഫെബ്രുവരി 17ന് യോഗി ആദിത്യനാഥ് കേരളത്തിലെത്തിയപ്പോഴെന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. യോഗി എത്തിയപ്പോഴുള്ള പരിപാടിയുടെ ചിത്രങ്ങള്‍ ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു.