പ്രശസ്ത ഛായാഗ്രാഹകന്‍ ശിവന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവശങ്കരന്‍ നായര്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. ‘ചെമ്മീന്‍’ സിനിമയുടെ നിശ്ചലചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചു. സ്വപ്നം, അഭയം, യാഗം, കൊച്ചു കൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ഇന്നും കൂട്ടി; കേരളത്തില്‍ നൂറ് കടന്ന് പെട്രോള്‍ വില തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് കേരളത്തിലെയും ആദ്യ ഗവണ്‍മെന്റ് പ്രസ് […]
23 Jun 2021 8:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവശങ്കരന്‍ നായര്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
‘ചെമ്മീന്‍’ സിനിമയുടെ നിശ്ചലചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചു. സ്വപ്നം, അഭയം, യാഗം, കൊച്ചു കൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.
ഇന്നും കൂട്ടി; കേരളത്തില്‍ നൂറ് കടന്ന് പെട്രോള്‍ വില
തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് കേരളത്തിലെയും ആദ്യ ഗവണ്‍മെന്റ് പ്രസ് ഫോട്ടോഗ്രഫറാണ്. 1959ല്‍ തിരുവനന്തപുരം സ്റ്റാച്യുവില്‍ ശിവന്‍സ് സ്റ്റുഡിയോക്ക് തുടക്കമിട്ടു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നിരവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം കാമറയില്‍ പകര്‍ത്തി.
ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണ് ശിവന്‍. ചലച്ചിത്ര പ്രവര്‍ത്തകരായ സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.