‘സാമൂഹികഘടനയെ അസ്വസ്ഥമാക്കും’; ലിവിംഗ് കപ്പിള്‍സിന് സുരക്ഷ നല്‍കില്ലെന്ന് ഹൈക്കോടതി
ലിവിംഗ് കപ്പിള്‍സിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നറിയിച്ച് പഞ്ചാബ് , ഹരിയാന ഹൈക്കോടതികള്‍. സുരക്ഷ നല്‍കിയാല്‍ അത് മുഴുവന്‍ സാമൂഹിക ഘടനയേയും അസ്വസ്ഥമാക്കും എന്നാണ് കോടതി നീരീക്ഷണം. യുവതിയും യുവാവും ഒളിച്ചോടിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. അങ്ങനെയാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. യുവാവിന് 21 ഉം യുവതിക്ക് 18 വയസുമാണ് പ്രായം. ഹരിയാന ജിന്‍ഡ് സ്വദേശികളാണ് ഇരുവരും. ജസ്റ്റിസ് അനില്‍ ക്ഷേതര്‍പാല്‍ അധ്യക്ഷനനായ ഏക അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ […]

ലിവിംഗ് കപ്പിള്‍സിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നറിയിച്ച് പഞ്ചാബ് , ഹരിയാന ഹൈക്കോടതികള്‍. സുരക്ഷ നല്‍കിയാല്‍ അത് മുഴുവന്‍ സാമൂഹിക ഘടനയേയും അസ്വസ്ഥമാക്കും എന്നാണ് കോടതി നീരീക്ഷണം. യുവതിയും യുവാവും ഒളിച്ചോടിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. അങ്ങനെയാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
യുവാവിന് 21 ഉം യുവതിക്ക് 18 വയസുമാണ് പ്രായം. ഹരിയാന ജിന്‍ഡ് സ്വദേശികളാണ് ഇരുവരും. ജസ്റ്റിസ് അനില്‍ ക്ഷേതര്‍പാല്‍ അധ്യക്ഷനനായ ഏക അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം പങ്കാളിക്കെതിരെ വ്യാജ ക്രിമിനല്‍ കേസ് ചുമത്തുമോയെന്ന ഭയം ഇരുവര്‍ക്കുമുണ്ടെന്നും കോ-പെറ്റീഷണര്‍ ഉജ്ജ്വല്‍ വാദിച്ചു. ഒപ്പം ഇത്തരം വിവാഹങ്ങള്‍ സ്ത്രീധന സമ്പ്രദായം ഔരു പരിധിവരെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.