Top

ഇതരമത വിവാഹത്തോട് ഇന്ത്യക്കാര്‍ക്ക് താല്‍പര്യമില്ല; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും മറ്റു മതങ്ങളില്‍ നിന്നുള്ള വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സര്‍വേ ഫലം. പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഇന്ത്യയില്‍ മതസൗഹാര്‍ദ്ദ അന്തരീക്ഷമാണെങ്കിലും ഭൂരിഭാഗം പേര്‍ക്കും സ്വന്തം മതത്തില്‍ നിന്നു തന്നെ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ്. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 30000 പേരെയാണ് പ്യൂ സര്‍വേയുടെ ഭാഗമായി അഭിമുഖം ചെയ്തത്. സര്‍വേ പ്രകാരം 80 ശതമാനം മുസ്ലിങ്ങള്‍ മറ്റു മതത്തില്‍ നിന്നുള്ള […]

1 July 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതരമത വിവാഹത്തോട് ഇന്ത്യക്കാര്‍ക്ക് താല്‍പര്യമില്ല; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
X

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും മറ്റു മതങ്ങളില്‍ നിന്നുള്ള വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സര്‍വേ ഫലം. പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഇന്ത്യയില്‍ മതസൗഹാര്‍ദ്ദ അന്തരീക്ഷമാണെങ്കിലും ഭൂരിഭാഗം പേര്‍ക്കും സ്വന്തം മതത്തില്‍ നിന്നു തന്നെ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ്. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 30000 പേരെയാണ് പ്യൂ സര്‍വേയുടെ ഭാഗമായി അഭിമുഖം ചെയ്തത്. സര്‍വേ പ്രകാരം 80 ശതമാനം മുസ്ലിങ്ങള്‍ മറ്റു മതത്തില്‍ നിന്നുള്ള വിവാഹത്തെ എതിര്‍ക്കുന്നു. 65 ശതമാനം ഹിന്ദുക്കളും ഇതേ അഭിപ്രായക്കാരാണ്.

മൂന്നിലൊരു ഭാഗം ഹിന്ദു മതസ്ഥരും യഥാര്‍ത്ഥ ഇന്ത്യക്കാരനായിരിക്കണമെങ്കില്‍ ഹിന്ദു ആയിരിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഇതരമത വിവാഹം ഇന്ത്യയില്‍ കാര്യമായില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 99 ശതമാനം ഹിന്ദു മതസ്ഥരും 98 ശതമാനം മുസ്ലിങ്ങളും 95 ശതമാനം ക്രിസ്ത്യന്‍ മതസ്ഥരും തങ്ങളുടെ മതത്തില്‍ നിന്നു തന്നെയാണ് പങ്കാളിയെ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യക്കാര്‍ മതപരമായ സഹിഷ്ണുത വെച്ചു പുലര്‍ത്തുമ്പോള്‍ തന്നെ തങ്ങളുടെ മതത്തെ മറ്റു മതങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്താന്‍ ആഗ്രഹിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ ഒരുമിച്ച് വ്യത്യസ്തതയോടെയാണ് ജീവിക്കുന്നതെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ മതം; സഹിഷ്ണുതയും വേര്‍തിരിവും എന്ന സര്‍വേ റിപ്പോര്‍ട്ടാണ് പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

Next Story

Popular Stories