Top

മുംബൈ ബാര്‍ജ് അപകട കാരണം ഒഎന്‍ജിസിയുടെ വീഴ്ച്ചയെന്ന് ശിവസേന; ”ഉത്തരവാദിത്വം ഏറ്റെടുത്ത് പെട്രോളിയം മന്ത്രി രാജിവെക്കുമോ”

തുക്തെ ചുഴലിക്കാറ്റില്‍ മുബൈ തീരത്തെ ബാര്‍ജുകള്‍ മുങ്ങി നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുമോയെന്ന് ശിവസേന. ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യക്ക് കേസെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ശിവസേന അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഓന്‍ജിസിയുടേയും വീഴ്ച്ച ചൂണ്ടിക്കാണിച്ച് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. തുക്തെ ചുഴലിക്കാറ്റില്‍ മുബൈ തീരത്തിനടുത്ത് എണ്ണ ഖനന പ്രവര്‍ത്തനങ്ങളുമായി നിലപ്പുറപ്പിച്ച ബാര്‍ജുകള്‍ അപകടത്തില്‍പ്പെടുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഒഎന്‍ജിസി മുന്നറിയിപ്പ് […]

22 May 2021 4:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുംബൈ ബാര്‍ജ് അപകട കാരണം ഒഎന്‍ജിസിയുടെ വീഴ്ച്ചയെന്ന് ശിവസേന; ”ഉത്തരവാദിത്വം ഏറ്റെടുത്ത് പെട്രോളിയം മന്ത്രി രാജിവെക്കുമോ”
X

തുക്തെ ചുഴലിക്കാറ്റില്‍ മുബൈ തീരത്തെ ബാര്‍ജുകള്‍ മുങ്ങി നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുമോയെന്ന് ശിവസേന. ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യക്ക് കേസെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ശിവസേന അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഓന്‍ജിസിയുടേയും വീഴ്ച്ച ചൂണ്ടിക്കാണിച്ച് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്.

തുക്തെ ചുഴലിക്കാറ്റില്‍ മുബൈ തീരത്തിനടുത്ത് എണ്ണ ഖനന പ്രവര്‍ത്തനങ്ങളുമായി നിലപ്പുറപ്പിച്ച ബാര്‍ജുകള്‍ അപകടത്തില്‍പ്പെടുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഒഎന്‍ജിസി മുന്നറിയിപ്പ് നല്കുന്നതില്‍ വീഴ്ച്ച വരുത്തിയതാണ് ബാര്‍ജുകള്‍ അപകടത്തില്‍പ്പെടാനിടയാക്കിയത്.

യഥാര്‍ഥത്തില്‍ പ്രകൃതി ദുരന്തമല്ല ഇത്രയും പേരുടെ മരണത്തിനിടയാക്കിയതെന്നും ഒഎന്‍ജിസി ഗൗരവമായും കൃത്യമായും മുന്നറിയിപ്പ് നല്കുന്നതില്‍ പരാജയപ്പെട്ടതാണെന്നും സാമ്ന മുഖപത്രം ആരോപിച്ചു. ചുഴലിക്കാറ്റ് സംബന്ധിച്ച് വ്യക്തമായ മുന്നറിപ്പ് ലഭിച്ചിട്ടും ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ബാര്‍ജിലെ 700 ഓളം തൊഴിലാളികളെ അതറിയിക്കുന്നതില്‍ വീഴ്ച്ച വരുത്തി. 75 പേരാണ് ഇതിനകം അപകടത്തില്‍ മരിച്ചതായി കണക്കാക്കുന്നത്. അതില്‍ 26 പേരുടെ മൃതദേഹങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്നും സാമ്ന എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായതുകൊണ്ടാണോ ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം നടത്താതിരുന്നതെന്നും ശിവസേന മുഖപത്രം ചോദിച്ചു. പെട്രോളിയം മന്ത്രിയ്ക്കും ഒ എന്‍ജിസി ചെയര്‍മാനും ഇത്തരം വലിയൊരു വീഴ്ച്ചയില്‍ ഉത്തരവാദിത്വമില്ലേയെന്നും ശിവസേന മുഖപത്രം ചോദിക്കുന്നു. നിരപരാധികളായ തൊഴിലാളികളുടെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുമോയെന്നും സേന ചോദ്യം ഉയര്‍ത്തി. കഴിഞ്ഞ ദിവസം ഒ എന്‍ ജിസി ചെയര്‍മാന്റേയും പെട്രോളിയം മന്ത്രിയുടേയും രാജി ശിവസേന ആവശ്യപ്പെട്ടിരുന്നു.

Next Story