Top

മധ്യപ്രദേശില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് അപകടം; രക്ഷിക്കാന്‍ ശ്രമിക്കാതെ, ഇന്ധനം ഊറ്റിയെടുക്കാന്‍ മല്ലടിച്ച് പ്രദേശവാസികള്‍

ന്യൂഡല്‍ഹി: ഗ്വാളിയാറില്‍ നിന്നും ഷീയോപൂരിലേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്ക്. അതേസമയം അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നോക്കാതെ ടാങ്കില്‍ നിന്നും പെട്രോള്‍ എടുക്കുന്നതിന്റെ തിരക്കിലാണ് നാട്ടുകാര്‍. ഇതിന്റെ ദൃശ്യങ്ങള്‍ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അമിത വേഗത്തില്‍ പോകുകയായിരുന്ന ടാങ്കര്‍ ലോറി പൊഹ്‌റിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള നാട്ടുകാരാണ് പെട്രോള്‍ വില അതിരുകടന്ന സാഹചര്യത്തില്‍ അപടത്തില്‍പ്പെട്ടവരെ രക്ഷിക്കുവാന്‍ പോവലും നോക്കാതെ ടാങ്കറില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുക്കാന്‍ ശ്രമിച്ചത്. […]

18 Jun 2021 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധ്യപ്രദേശില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് അപകടം; രക്ഷിക്കാന്‍ ശ്രമിക്കാതെ,  ഇന്ധനം ഊറ്റിയെടുക്കാന്‍ മല്ലടിച്ച് പ്രദേശവാസികള്‍
X

ന്യൂഡല്‍ഹി: ഗ്വാളിയാറില്‍ നിന്നും ഷീയോപൂരിലേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്ക്. അതേസമയം അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നോക്കാതെ ടാങ്കില്‍ നിന്നും പെട്രോള്‍ എടുക്കുന്നതിന്റെ തിരക്കിലാണ് നാട്ടുകാര്‍. ഇതിന്റെ ദൃശ്യങ്ങള്‍ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അമിത വേഗത്തില്‍ പോകുകയായിരുന്ന ടാങ്കര്‍ ലോറി പൊഹ്‌റിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള നാട്ടുകാരാണ് പെട്രോള്‍ വില അതിരുകടന്ന സാഹചര്യത്തില്‍ അപടത്തില്‍പ്പെട്ടവരെ രക്ഷിക്കുവാന്‍ പോവലും നോക്കാതെ ടാങ്കറില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുക്കാന്‍ ശ്രമിച്ചത്. പൊലീസ് എത്തുന്നതിന് മുമ്പ് പെട്രോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്റെ തിരക്കിലായിരുന്നു ഗ്രാമവാസികള്‍. ചിലര്‍ ബൈക്കുമായെത്തിയാണ് പെട്രോള്‍ കടത്തിയത്. സ്ഥലത്ത് പൊലീസ് എത്തിയതിന് ശേഷമാണ് ആള്‍ക്കാരെ ഒഴിപ്പിച്ചത്. നിമിഷങ്ങല്‍ക്കൊണ്ടൈാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

രാജ്യത്ത് പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ജനങ്ങളില്‍ നിന്നും ഇത്തരത്തിലൊരു ഒരു മനുഷത്വ രഹിതമായ സമിപനം ഉണ്ടായത്. പല സംസ്ഥാനങ്ങളിലും പെട്രോള്‍ ഡീസല്‍ വില 100 രീപ പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര തലത്തിലെ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവാണ് രാജ്യത്തെ ഇന്ധന വിലവര്‍ദ്ധനവിന് കാരണമെന്നാണ് കേന്ദ്ര പെട്രോളിയെ മന്ത്രിയുടെ വാദം.

ALSO READ: ‘ഇരയ്‌ക്കൊപ്പമാണോ? അതെ, വേട്ടക്കാര്‍ക്കൊപ്പമാണോ? അതും അതെ’; യൂത്ത് കോണ്‍ഗ്രസൊക്കെയാണ് കോമഡിയെന്ന് പിവി അന്‍വര്‍

Next Story

Popular Stories