Top

പെട്രോള്‍ വിലയില്‍ മത്സരിച്ച് ഇന്ത്യയും പാകിസ്താനും; 118 രൂപ കടന്നു; ഭക്ഷ്യ വസ്തുക്കള്‍ക്കും കുത്തനെ വിലക്കയറ്റം

പാകിസ്താനില്‍ ഇന്ധന വിലയും മറ്റ് അവശ്യ വസ്തുക്കളുടെ വിലയും കുതിച്ചുയരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 118.09 രൂപയും ഡീസലിന് 116.5 രൂപയുമാണ് നിലവിലെ വില. ഇന്ത്യയിലും ഇന്ധനവില നൂറു രൂപ കടന്നിരിക്കെയാണ് പാകിസ്താനിലും സമാന അവസ്ഥ. ഇന്ത്യയെ പോലെ തന്നെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനയാണ് വിലക്കയറ്റത്തിന് പാക് സര്‍ക്കാര്‍ പറയുന്ന കാരണം. സമാനമായി ഭക്ഷ്യ വസ്തുക്കള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 20 കിലോ ഗോതമ്പ് പൊടിക്ക് രാജ്യത്ത് ഇന്ന് വില 950 രൂപയാണ്. […]

17 July 2021 10:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോള്‍ വിലയില്‍ മത്സരിച്ച് ഇന്ത്യയും പാകിസ്താനും; 118 രൂപ കടന്നു; ഭക്ഷ്യ വസ്തുക്കള്‍ക്കും കുത്തനെ വിലക്കയറ്റം
X

പാകിസ്താനില്‍ ഇന്ധന വിലയും മറ്റ് അവശ്യ വസ്തുക്കളുടെ വിലയും കുതിച്ചുയരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 118.09 രൂപയും ഡീസലിന് 116.5 രൂപയുമാണ് നിലവിലെ വില. ഇന്ത്യയിലും ഇന്ധനവില നൂറു രൂപ കടന്നിരിക്കെയാണ് പാകിസ്താനിലും സമാന അവസ്ഥ. ഇന്ത്യയെ പോലെ തന്നെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനയാണ് വിലക്കയറ്റത്തിന് പാക് സര്‍ക്കാര്‍ പറയുന്ന കാരണം.

സമാനമായി ഭക്ഷ്യ വസ്തുക്കള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 20 കിലോ ഗോതമ്പ് പൊടിക്ക് രാജ്യത്ത് ഇന്ന് വില 950 രൂപയാണ്. 800 രൂപയില്‍ നിന്നാണ് വില കുത്തനെ ഉയര്‍ന്നത്. പഞ്ചസാര 68 രൂപയില്‍ നിന്നും 85 രൂപയിലേക്ക് ഉയര്‍ന്നു. നെയ്യ് 170 രൂപയില്‍ നിന്നും 260 രൂപയിലേക്കുയര്‍ന്നു.

പാക് മന്ത്രിസഭയുടെ കീഴിലെ എക്കണോമിക് കോഡിനേഷന്‍ കമ്മിറ്റിയാണ് വില കൂട്ടാന്‍ അനുമതി നല്‍കിയത്. വിപണി വിലയും സബ്‌സിഡി വിലയും തമ്മിലുള്ള വലിയ അന്തരമാണ് ഇതിന് കാരണമായി പറയുന്നത്. ഇതിനിടെ ഇന്ത്യയിലും ഇന്ധന വില കുതിക്കുകയാണ്. ഈ മാസം മാത്രം പത്ത് തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്.

Next Story