Top

ഇന്ധനവില ഇന്നും കൂട്ടി; പെട്രോള്‍ വില നൂറു കടന്ന് എറണാകുളവും കോഴിക്കോടും

സംസ്ഥാനത്ത് പെട്രോള്‍ വില കുതിച്ചുയരുന്നു. എറണാകുളത്ത് പെട്രോളിന് വില നൂറു രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പിന്നാലെ എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലിറ്ററിന് നൂറു രൂപ കടന്നു. കോഴിക്കോടും പെട്രോള്‍ വില നൂറു കടന്നു. പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 മാണ് കോഴിക്കോട്ടെ വില. കൊച്ചി നഗരത്തില്‍ പെട്രോളിന് 99 രൂപ 74 പൈസയും ഡീസലിന് 94 രൂപ 28 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് […]

3 July 2021 7:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധനവില ഇന്നും കൂട്ടി; പെട്രോള്‍ വില നൂറു കടന്ന് എറണാകുളവും കോഴിക്കോടും
X

സംസ്ഥാനത്ത് പെട്രോള്‍ വില കുതിച്ചുയരുന്നു. എറണാകുളത്ത് പെട്രോളിന് വില നൂറു രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പിന്നാലെ എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലിറ്ററിന് നൂറു രൂപ കടന്നു. കോഴിക്കോടും പെട്രോള്‍ വില നൂറു കടന്നു. പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 മാണ് കോഴിക്കോട്ടെ വില. കൊച്ചി നഗരത്തില്‍ പെട്രോളിന് 99 രൂപ 74 പൈസയും ഡീസലിന് 94 രൂപ 28 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 101 രൂപ 49 പൈസയും ഡീസലിന് 95 രൂപ 94 പൈസയുമാണ്.

Next Story