Top

ഇരുട്ടടിക്കൊടുവില്‍ സെഞ്ച്വറിയടി; കേരളത്തില്‍ പലയിടത്തും പെട്രോള്‍ വില നൂറ് കടന്നു

പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

6 Jun 2021 10:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരുട്ടടിക്കൊടുവില്‍ സെഞ്ച്വറിയടി; കേരളത്തില്‍ പലയിടത്തും പെട്രോള്‍ വില നൂറ് കടന്നു
X

തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ധനയ്‌ക്കൊടുവില്‍ കേരളത്തിലും വില സെഞ്ച്വറിയടിച്ചു. എക്‌സ്ട്രാ പ്രീമിയം പെട്രോളിന് കേരളത്തിലെ പലയിടങ്ങളിലും നൂറ് രൂപ കടന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി, ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളാണ് വില നൂറ് കടന്നത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 92.31 രൂപയുമായി.

ബത്തേരിയില്‍ ഒരു ലിറ്റര്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് ഇന്ന് മുതല്‍ 100 രൂപ 24 പൈസ നല്‍കേണ്ടിവരും. പാലക്കാട് പെട്രോളിന് 100 രൂപ 16 പൈസും കട്ടപ്പനയില്‍ ലിറ്ററിന് 100 രൂപ 35 പൈസയും അണക്കരയില്‍ 101 രൂപ 3 പൈസയുമാണ് പെട്രോളിന് വില വരുന്നത്.

37 ദിവസത്തിനിടെ 21 തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 91.31 രൂപയാണ്.

Next Story