Top

വീണ്ടും കൂട്ടി; പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു

കഴിഞ്ഞ ഒരാഴ്ച്ചക്കാലം പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

3 Feb 2021 8:04 PM GMT

വീണ്ടും കൂട്ടി; പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു
X

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 81.06 രൂപയാണ് പുതിയ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമാണ് വില. കഴിഞ്ഞ ഒരാഴ്ച്ചക്കാലം പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഈ വര്‍ഷം ജനുവരി മാസം മാത്രം 10 തവണയാണ് ഇന്ധന വില വര്‍ധിച്ചത്. പലതവണകളായി പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും വര്‍ധിപ്പിച്ചിരുന്നു.

Next Story