പിടിവിട്ട് ഇന്ധനവില; തുടര്‍ച്ചയായ മൂന്നാം ദിവസവും കൂടി
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 87.76 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 81.91 രൂപയായി. തിരുവനന്തപുരത്ത് 89.48 രൂപയാണ് പെട്രോള്‍ വില. ഡീസല്‍ 83.63 രൂപയായി. എട്ട് മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധനവില കൂടിയത്. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില ബാരലിന് 60.78 ഡോളറായി ഉയര്‍ന്നതും […]

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.
കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 87.76 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 81.91 രൂപയായി. തിരുവനന്തപുരത്ത് 89.48 രൂപയാണ് പെട്രോള്‍ വില. ഡീസല്‍ 83.63 രൂപയായി. എട്ട് മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധനവില കൂടിയത്.
അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില ബാരലിന് 60.78 ഡോളറായി ഉയര്‍ന്നതും ആവശ്യം വര്‍ധിച്ചതുമാണ് ഇന്ധനവില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ 2014 ജൂണില്‍ അസംസ്‌കൃത എണ്ണവില 105 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില 72 രൂപയായിരുന്നു.