
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 16 പൈസയമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.05 രൂപയായി. ഡീസല്‍ ലിറ്ററിന് 87.54 ആണ് നഗരത്തില്‍ പുതിയ വില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് വീണ്ടും ഇന്ധനവില ഉയരുന്നത്. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.33 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 85.92 രൂപയുമാകും. നവംബര്‍ 19ന് ശേഷം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയായിരുന്നു.
കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 21 രൂപയുടെ വര്‍ധനവാണ് രാജ്യത്ത് ഇന്ധനവിലയിലുണ്ടായത്. 48 തവണകളായാണ് ഈ വര്‍ധനയുണ്ടായത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്ധനവില നൂറുകടന്നു. ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളുടെ വിലയും ഉയരുന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിലാണ്.