
തുടര്‍ച്ചയായ 11-ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 90.2 രൂപയും ഡീസല്‍ ലിറ്ററിന് 84.64 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.78 രൂപ വിലയാകും. ഡീസല്‍ ലിറ്ററിന് 86.39 രൂപയായി ഉയര്‍ന്നു.
പത്ത് ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് ഡീസലിന് 3 രൂപ 30 പൈസയും ഓരോ ലിറ്റര്‍ പെട്രോളിനും 2 രൂപ 93 പൈസ വീതവുമാണ് ഉയര്‍ന്നത്. പെട്രോള്‍ വില കുത്തനെ ഉയരുന്നത് ആവശ്യസാധനങ്ങളുടെ വിലയെയും ബാധിക്കും. ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോള്‍ വില നൂറുകടന്നു. മഹാരാഷ്ട്രയിലെ പര്ഭാനയില് ഒരു ലിറ്റര്‍ പെട്രോളിന് 100രൂപ 37 പൈസയാണ് വില.
Next Story