Top

ഉപജീവനം അനിശ്ചിതത്വത്തില്‍; ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കവരത്തി: ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉപജീവനം അനിശ്ചിതത്വത്തിലായ ദ്വീപ് ജനതയ്ക്ക് ഭക്ഷ്യകിറ്റ് നല്‍കാന്‍ അഡ്മിനിസ്‌ട്രേറ്ററോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം അഡ്വ കെ കെ നാസിഫാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. കൊവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട അടച്ചിലിലും ദ്വീപ് ജനതയുടെ 80 ശതമാനത്തിന്റെയും ഉപജീവനം അനിശ്ചിതത്വത്തിലാക്കിയെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം, ലക്ഷദ്വീപിലെ സമ്പൂര്‍ണലോക്ക്ഡൗണ്‍ ഏഴ് […]

8 Jun 2021 4:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപജീവനം അനിശ്ചിതത്വത്തില്‍; ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
X

കവരത്തി: ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉപജീവനം അനിശ്ചിതത്വത്തിലായ ദ്വീപ് ജനതയ്ക്ക് ഭക്ഷ്യകിറ്റ് നല്‍കാന്‍ അഡ്മിനിസ്‌ട്രേറ്ററോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം അഡ്വ കെ കെ നാസിഫാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. കൊവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട അടച്ചിലിലും ദ്വീപ് ജനതയുടെ 80 ശതമാനത്തിന്റെയും ഉപജീവനം അനിശ്ചിതത്വത്തിലാക്കിയെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം, ലക്ഷദ്വീപിലെ സമ്പൂര്‍ണലോക്ക്ഡൗണ്‍ ഏഴ് ദിവസത്തേക്ക് കൂടി നീട്ടി. ഇതനുസരിച്ച് നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ തുടരും. കൊവിഡ്-19 കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. അവശ്യസാധനങ്ങള്‍ക്ക് ലഭ്യമാവുന്ന കടകള്‍ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ഉച്ചക്ക് 1 മണി മുതല്‍ വൈകുന്നേരം 4 മണിവരെ പ്രവര്‍ത്തിക്കാം.

നിലവില്‍ 1005 ആക്ടിവ് കൊവിഡ്-19 രോഗികളാണ് ദ്വീപിലുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് കവരത്തിയില്‍ ആണ്(484). അഗതി(16), അമിനി (51), കട്മത്(14), കില്‍ടന്‍(21), ചെത്ലത്(14), ആന്തോത്ത് (188), മിനികോയ് (123), ബിത്ര (70) എന്നിങ്ങനെയാണ് ബുധനാഴ്ച കൊവിഡ്-19 രോഗികളുടെ എണ്ണം.

മറ്റ് ദ്വീപുകളെ താരതമ്യപ്പെടുത്തുമ്പോള്‍ കവരത്തി, കല്‍പേനി, ആന്ത്രോത്ത്, അമിനി, മിനികോയ്, ബിത്ര ദ്വീപുകളിലാണ് താരതമ്യേന കൊവിഡ്-19 രോഗികള്‍ കൂടുതലുള്ളത്.

Also Read: വാക്‌സിന്‍ വിതരണം രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കി, സ്വകാര്യ ആശുപത്രിയിലെ വില കമ്പനികള്‍ക്ക് നിശ്ചയിക്കാം

Next Story