Top

കൊവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണ വിഡിയോ ചിത്രീകരണം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി

ആലപ്പുഴ: കൊവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണ വിഡിയോ ചിത്രീകരിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ചിത്തരഞ്ജനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരണ വീഡിയോ ചിത്രീകരിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നാണ് പരാതി. മുന്‍ എംപി കെഎസ് മനോജാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സന്ദീപ് വാചസ്പതിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഡോ തോമസ് ഐസക്ക് കഴിഞ്ഞ തവണ 16852 വോട്ടിനാണ് മണ്ഡലത്തില്‍ […]

2 April 2021 6:21 AM GMT

കൊവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണ വിഡിയോ ചിത്രീകരണം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
X

ആലപ്പുഴ: കൊവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണ വിഡിയോ ചിത്രീകരിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ചിത്തരഞ്ജനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്.

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരണ വീഡിയോ ചിത്രീകരിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നാണ് പരാതി.

മുന്‍ എംപി കെഎസ് മനോജാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സന്ദീപ് വാചസ്പതിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ഡോ തോമസ് ഐസക്ക് കഴിഞ്ഞ തവണ 16852 വോട്ടിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. അഡ്വ ലാലി വിന്‍സെന്റ് ആയിരുന്നു രണ്ടാം സ്ഥാനതെത്തിയത്.

Next Story