Top

‘ഡൂങ്കൂ ദേ കേക്ക്’; സിപിഐഎം ഔദ്യോഗിക പേജില്‍ പട്ടിക്കുട്ടി; അബദ്ധം മനസ്സിലായതോടെ പിന്‍വലിച്ചു

സിപിഐഎമ്മിന്റെ ഔദ്യോഗിക പേജില്‍ അബദ്ധവശാല്‍ പോസ്റ്റ് ചെയ്തത് പട്ടിക്കുട്ടിയുടെ വീഡിയോ. എല്‍ദോപ്പി എന്ന അക്കൗണ്ടില്‍ നിന്നും ഒരു വളര്‍ത്തു നായയുടെ വീഡിയോയാണ് സിപിഐഎമ്മിന്റെ കേരളത്തിലെ ഔദ്യോഗിക പേജില്‍ പങ്കു വെച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ പരീക്ഷിച്ച കേക്ക് മാത്രം തിന്നു ശീലിച്ച ഡുങ്കു മോന്‍ എന്ന എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വന്നത്. കമന്റ് ബോക്‌സില്‍ നിരവധി പേരാണ് അബദ്ധം ചൂണ്ടിക്കാട്ടി വന്നത്. ചിലര്‍ ട്രോളുകള്‍ കമന്റിട്ടപ്പോള്‍ ചിലര്‍ നിരുത്തരവാദപരമായ സമീപമമെന്ന് ചൂണ്ടിക്കാട്ടി. ഒടുവില്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ […]

27 Jun 2021 12:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഡൂങ്കൂ ദേ കേക്ക്’; സിപിഐഎം ഔദ്യോഗിക പേജില്‍ പട്ടിക്കുട്ടി; അബദ്ധം മനസ്സിലായതോടെ പിന്‍വലിച്ചു
X

സിപിഐഎമ്മിന്റെ ഔദ്യോഗിക പേജില്‍ അബദ്ധവശാല്‍ പോസ്റ്റ് ചെയ്തത് പട്ടിക്കുട്ടിയുടെ വീഡിയോ. എല്‍ദോപ്പി എന്ന അക്കൗണ്ടില്‍ നിന്നും ഒരു വളര്‍ത്തു നായയുടെ വീഡിയോയാണ് സിപിഐഎമ്മിന്റെ കേരളത്തിലെ ഔദ്യോഗിക പേജില്‍ പങ്കു വെച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ പരീക്ഷിച്ച കേക്ക് മാത്രം തിന്നു ശീലിച്ച ഡുങ്കു മോന്‍ എന്ന എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വന്നത്. കമന്റ് ബോക്‌സില്‍ നിരവധി പേരാണ് അബദ്ധം ചൂണ്ടിക്കാട്ടി വന്നത്. ചിലര്‍ ട്രോളുകള്‍ കമന്റിട്ടപ്പോള്‍ ചിലര്‍ നിരുത്തരവാദപരമായ സമീപമമെന്ന് ചൂണ്ടിക്കാട്ടി. ഒടുവില്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.

Next Story