Top

ചില്ലറയില്ലാത്തതിന് തര്‍ക്കം; കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. ചൊവ്വര, സുന്ദര വിലാസത്തില്‍ രാജ്‌മോഹനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം-പൂവാര്‍-തിരുവനന്തപുരം റൂട്ടിലെ ബസ് കണ്ടക്ടറായ അനില്‍കുമാറിനെയാണ് രാജ്‌മോഹന്‍ മര്‍ദ്ദിച്ചത്. ടിക്കറ്റെടുക്കാന്‍ 500 രൂപയുടെ നോട്ട് കൊടുത്തപ്പോള്‍ ചില്ലറയില്ലാത്തതിനാല്‍ ബാക്കി പിന്നെ കൊടുക്കാമെന്ന് കണ്ടകടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. കണ്ടക്‌റുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജ്‌മോഹനെ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

20 April 2021 10:37 AM GMT

ചില്ലറയില്ലാത്തതിന് തര്‍ക്കം; കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍
X

കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. ചൊവ്വര, സുന്ദര വിലാസത്തില്‍ രാജ്‌മോഹനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം-പൂവാര്‍-തിരുവനന്തപുരം റൂട്ടിലെ ബസ് കണ്ടക്ടറായ അനില്‍കുമാറിനെയാണ് രാജ്‌മോഹന്‍ മര്‍ദ്ദിച്ചത്.

ടിക്കറ്റെടുക്കാന്‍ 500 രൂപയുടെ നോട്ട് കൊടുത്തപ്പോള്‍ ചില്ലറയില്ലാത്തതിനാല്‍ ബാക്കി പിന്നെ കൊടുക്കാമെന്ന് കണ്ടകടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. കണ്ടക്‌റുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജ്‌മോഹനെ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story