‘പൊലീസ് വണ്ടി നിര്‍ത്തി ചോദിച്ചു, ഞാന്‍ കുറ്റസമ്മതം നടത്തി’; വൈറല്‍ വീഡിയോക്ക് ശേഷം ഉണ്ടായത്
‘ഒരു ബൈക്കില്‍ മൂന്ന് പേര്, മാസ്ക് ഇല്ല ഹെല്‍മെറ്റ് ഇല്ല. ഇതാ വരുന്നു പൊലീസ്’, കഴിഞ്ഞ ദിവസം കേരള പൊലീസ് പങ്കുവെച്ച ഒരു 30 സെക്കന്റ് വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ചത്. വീഡിയോയുടെ ക്ലൈമാക്സും നീല ഷര്ട്ടുകാരനുമായിരുന്നു പിന്നീടുള്ള ചര്‍ച്ച. ഇത് ആരെന്നല്ലേ? കൊല്ലം മഞ്ഞപ്പാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കൂടിയാണ് ആ ‘അവാര്‍ഡിനര്‍ഹമായ’ പ്രകടനം കാഴ്ചവെച്ച വ്യക്തി. എന്നാല്‍ റംസാനോടനുബന്ധിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്നതിനിമ്പോഴാണ് സംഭവമുണ്ടാകുന്നത്. എന്നാല്‍ നടത്തിയത് നിയമലംഘനമാണെന്ന് മനസിലാക്കുന്ന […]

‘ഒരു ബൈക്കില്‍ മൂന്ന് പേര്, മാസ്ക് ഇല്ല ഹെല്‍മെറ്റ് ഇല്ല. ഇതാ വരുന്നു പൊലീസ്’, കഴിഞ്ഞ ദിവസം കേരള പൊലീസ് പങ്കുവെച്ച ഒരു 30 സെക്കന്റ് വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ചത്. വീഡിയോയുടെ ക്ലൈമാക്സും നീല ഷര്ട്ടുകാരനുമായിരുന്നു പിന്നീടുള്ള ചര്‍ച്ച. ഇത് ആരെന്നല്ലേ?
കൊല്ലം മഞ്ഞപ്പാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കൂടിയാണ് ആ ‘അവാര്‍ഡിനര്‍ഹമായ’ പ്രകടനം കാഴ്ചവെച്ച വ്യക്തി. എന്നാല്‍ റംസാനോടനുബന്ധിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്നതിനിമ്പോഴാണ് സംഭവമുണ്ടാകുന്നത്. എന്നാല്‍ നടത്തിയത് നിയമലംഘനമാണെന്ന് മനസിലാക്കുന്ന അദ്ദേഹം പൊലീസിന്റെ ശാസന ഏറ്റെടുത്ത് ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുമെന്നാണ് പ്രതികരിക്കുന്നത്.
വീഡിയോക്ക് പിന്നിലെ കഥ:
മഞ്ഞപ്പാറയുമായി ബന്ധപ്പെട്ട് തണല്‍ ജീവകാരുണ്യം എന്നൊരു സംഘടനയുണ്ട്. റംസാന്, ഓണം, ക്രിസ്മസ് തുടങ്ങിയ ദിവസങ്ങള്‍ വരുമ്പോള്‍ സംഘടന കിറ്റ് വിതരണം ചെയ്യാറുണ്ട്. ആ ദിവസം റംസാന്റെ കിറ്റുവിതരണവുമായി ബന്ധപ്പെട്ട് പോകുന്ന വഴിയിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. അതുവഴി പോകുമ്പോള്‍ പൊലീസ് വണ്ടി വരുന്നത് സ്കൂട്ടര്‍ ഓടിച്ച പയ്യന് കാണുകയും പെട്ടെന്ന് അദ്ദേഹത്തിനൊരു ഇതു തോന്നി വണ്ടി തിരിക്കുകയുമാണുണ്ടായത്. അതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ആ സ്ഥലത്ത് നമ്മുടെ ഒരു ജേഷ്ട സഹോദരനായ സജി സനല്‍ എന്ന വ്യക്തിയുടെ വീടിനോട് ചേര്‍ന്ന് സിസിടിവി ക്യാമറയുണ്ടായിരുന്നു അദ്ദേഹമാണ് അത് എടുത്ത് പ്രാദേശിക ഗ്രൂപ്പില്‍ ഇട്ടുതന്നത്. അതില്‍ നിന്ന് ആരോ അതെടുത്ത് പുറത്തേക്ക് പോയി പിന്നെ അത് വൈറലായി പോവുകയാണുണ്ടായത്.
ശേഷം നടന്നത്:
വണ്ടിയില്‍ നിന്നിറങ്ങിയ ഞാന്‍ കുറച്ച് മുന്നോട്ടുനടക്കുകയും പൊലീസ് വണ്ടി കൊണ്ടു വന്ന് നിര്‍ത്തുകയും ചെയ്തു. അതോടെ എനിക്ക് വ്യക്തമായി മനസിലായി നമ്മള് കാണിച്ചത് തെറ്റാണെന്ന്. പൊലീസുകാര്‍ അത് കാണുകയും അതുമായി ബന്ധപ്പെട്ട് എന്നോട് ചോദിക്കുകയും അപ്പോള്‍ ഞാന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. പൊലീസ് വണ്ടിയിലുണ്ടായവരെ വിളിപ്പിക്കാന്‍ പറയുകയും ഞങ്ങളെ താക്കീത് ചെയ്യുകയും ചെയ്തു. തണല്‍ ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ പോയതെന്ന് പറഞ്ഞപ്പോള്‍ ആ ഉദ്യോഗസ്ഥനത് മനസിലായി. അതനുസരിച്ച് അദ്ദേഹം ഞങ്ങളെ ശാസിക്കുകയും ഉപദേശം നല്‍കുകയും ചെയ്തു. വണ്ടി നമ്പര്‍ നോട്ട് ചെയ്തു. അങ്ങനെയാണത് പര്യവസാനിച്ചത്. ഷിബിലി മഞ്ഞപ്പാറ, അന്‍വര്‍ മഞ്ഞപ്പാറ എന്നിവരായിരുന്നു കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍.
സാമൂഹിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ‘തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപു’ എന്ന ക്യാപ്ക്ഷനോടെയാണ് കേരള പൊലീസ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. വണ്ടിയില്‍ നിന്നിറങ്ങി മാസ്കുവെച്ച് നടന്നുപോകുന്ന ആളുടെ അഭിനയത്തിന് അവാര്‍ഡ് നല്‍കണമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായം. എന്നാല്‍ സംഭവത്തിന്റെ പശ്ചാത്തലവും വൈറല്‍ വീഡിയോയ്ക്ക് അപ്പുറമുള്ള കഥയുമാണ് ഇപ്പോള്‍ പുറത്തെന്നത്. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
- TAGS:
- Kerala Police
- Viral video