ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു
കോടതിയുത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജനാണ് മരിച്ചത്. ശരീരത്തില്‍ 75 ശതമാനവും പൊള്ളലേറ്റ രാജന്റെ ഇരുവൃക്കകളും തകരാറിലായിരുന്നു. ഈ മാസം 22 നാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചത്. രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കയ്യേറി കുടില്‍കെട്ടിയെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കുകയായിരുന്നു. കമ്മീഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. […]

കോടതിയുത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജനാണ് മരിച്ചത്. ശരീരത്തില്‍ 75 ശതമാനവും പൊള്ളലേറ്റ രാജന്റെ ഇരുവൃക്കകളും തകരാറിലായിരുന്നു. ഈ മാസം 22 നാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചത്.
രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കയ്യേറി കുടില്‍കെട്ടിയെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കുകയായിരുന്നു. കമ്മീഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു.
എന്നാല്‍ താന്‍ പെട്രോള്‍ ഒഴിച്ച് പൊലീസിനെ പേടിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും പൊലീസ് കൈതട്ടി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നുവെന്ന് നേരത്തെ രാജന്‍ ആരോപിച്ചിരുന്നു.
- TAGS:
- Neyyattinkara
- Suicide