
18 വയസ്സുള്ള ഏതൊരു വ്യക്തിക്കും അവനവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി. മതത്തിന്റെ പേരിൽ നടക്കുന്ന ചൂഷണവും മതപരിവർത്തനങ്ങളും തടയാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജി തള്ളികൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട് എന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ പ്രസ്താവിച്ചു.
അഭിഭാഷകനായ അശ്വിനി ഉപാധ്യായുടെ പരാതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണ ആയിരുന്നു. ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, ബിആർ ഗവായി,റിഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇത് ഏതുതരം റിട്ട് പെറ്റീഷനാണെന്ന് ചോദിച്ച കോടതി സ്വന്തം ഉത്തരവാദിത്വത്തിൽ നിങ്ങൾ വാദിക്കൂ എന്നും ആവശ്യപ്പെട്ടു.
Next Story