ടിപിആര്‍ 16ല്‍ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി; 15 പേര്‍ക്ക് മാത്രം പ്രവേശനാനുമതി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. എട്ട് ശതമാനത്തില്‍ താഴെയുള്ള എ വിഭാഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. 8 മുതല്‍ 16 ശതമാനം വരെ ഭാഗിക ലോക്ക് ഡൗണും 16 മുതല്‍ 24 ശതമാനം വരെ സമ്പൂര്‍ണ ലോക്ക് ഡൗണും 24 ശതമാനത്തിന് മുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും ഏര്‍പ്പെടുത്താനാണ് തീരുമാനം. ടിപിആര്‍ 16ല്‍ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പരമാവധി 15 പേര്‍ക്ക് […]
22 Jun 2021 6:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. എട്ട് ശതമാനത്തില്‍ താഴെയുള്ള എ വിഭാഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. 8 മുതല്‍ 16 ശതമാനം വരെ ഭാഗിക ലോക്ക് ഡൗണും 16 മുതല്‍ 24 ശതമാനം വരെ സമ്പൂര്‍ണ ലോക്ക് ഡൗണും 24 ശതമാനത്തിന് മുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും ഏര്‍പ്പെടുത്താനാണ് തീരുമാനം.
ടിപിആര്‍ 16ല്‍ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പരമാവധി 15 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്. ഇളവുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ആറു മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കും.