Top

‘ശീമാട്ടിയുടെ ഭൂമിക്ക് കൂടിയ വില നല്‍കി’; രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

കൊച്ചി: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. കൊച്ചി മെട്രോയുടെ റെയില്‍ പാളത്തിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് നീക്കം. വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്്. ഭൂമി ഏറ്റെടുക്കല്‍ കരാറില്‍ ശീമാട്ടിക്ക് ഇളവ് നല്‍കിയെന്നാണ് ആരോപണം. കളമശ്ശേരി സ്വദേശിയാണ് രാജമാണിക്യത്തിനെതിരെ പരാതി നല്‍കിയത്. ഇതുസംബന്ധിച്ചുള്ള വിജിലന്‍സ് തീരുമാനം കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച […]

19 Nov 2020 2:05 AM GMT

‘ശീമാട്ടിയുടെ ഭൂമിക്ക് കൂടിയ വില നല്‍കി’; രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി
X

കൊച്ചി: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. കൊച്ചി മെട്രോയുടെ റെയില്‍ പാളത്തിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് നീക്കം.

വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്്. ഭൂമി ഏറ്റെടുക്കല്‍ കരാറില്‍ ശീമാട്ടിക്ക് ഇളവ് നല്‍കിയെന്നാണ് ആരോപണം. കളമശ്ശേരി സ്വദേശിയാണ് രാജമാണിക്യത്തിനെതിരെ പരാതി നല്‍കിയത്. ഇതുസംബന്ധിച്ചുള്ള വിജിലന്‍സ് തീരുമാനം കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിപണി വിലയേക്കാള്‍ കൂടിയ തുക ശീമാട്ടിയുടെ ഭൂമിക്ക് നല്‍കിയെന്നാണ് പരാതി.

കേസില്‍ തുടരന്വേഷണത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ അനുമതി നല്‍കുകയായിരുന്നു. മെട്രൊ സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളില്‍ ശീമാട്ടിക്ക് മാത്രമായി ഇളവുവരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

നിലവില്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡിയാണ് രാജമാണിക്യം.

Next Story