Top

കോണ്‍ഗ്രസിന്റെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു; പ്രകടനവുമായി നേതാക്കള്‍; സംഘര്‍ഷം

ഹരിയാന മുഖ്യമന്ത്രിയ്ക്കുനേരെ കരിങ്കൊടി വീശിയതിന് കര്‍ഷകര്‍ക്കെതിരെ പൊലീസ് കലാപശ്രമത്തിന് കേസെടുത്തു. 13 കര്‍ഷകര്‍ക്കെതിരെയാണ് വധശ്രമം, കലാപശ്രമം മുതലായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.

24 Dec 2020 12:35 AM GMT

കോണ്‍ഗ്രസിന്റെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു;  പ്രകടനവുമായി നേതാക്കള്‍; സംഘര്‍ഷം
X

പൊലീസ് അനുമതി നിഷേധിച്ചതോടെ രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചില്‍ നിന്നും കോണ്‍ഗ്രസ് പിന്‍വാങ്ങി. മുന്‍കൂട്ടി അനുവാദം വാങ്ങിയ മൂന്ന് നേതാക്കള്‍ക്കുമാത്രമേ രാഷ്ട്രപതിയെക്കാണാന്‍ അനുവാദം നല്‍കാനാകൂ എന്ന് പൊലീസ് പറഞ്ഞതോടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സംഘര്‍ഷ സാഹചര്യമുണ്ടായി. രാഹുല്‍ ഗാന്ധി, അധിര്‍ രജ്ഞന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവര്‍ക്ക് മാത്രം രാഷ്ട്രപതിയെക്കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയ്ക്ക് സമര്‍പ്പിക്കാനാണ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.

പൊലീസ് അനുമതി നിഷേധിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധപ്രകടനം നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹരിയാന മുഖ്യമന്ത്രിയ്ക്കുനേരെ കരിങ്കൊടി വീശിയതിന് കര്‍ഷകര്‍ക്കെതിരെ പൊലീസ് കലാപശ്രമത്തിന് കേസെടുത്തു. 13 കര്‍ഷകര്‍ക്കെതിരെയാണ് വധശ്രമം, കലാപശ്രമം മുതലായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.

Next Story