രണ്ടു മുതല്‍ 18 വയസുവരെ പ്രായമുള്ളവരില്‍ കോവാക്‌സിന് പരീക്ഷണത്തിന് കേന്ദ്ര അനുമതി; ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് ശുപാര്‍ശ
ന്യൂഡല്‍ഹി: രണ്ട് വയസ്സ് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്രം അനുമതി നല്‍കി. അതോടൊപ്പം ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന ശുപാര്‍ശയും വിദഗ്ധ സമിതി കേന്ദ്രത്തിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടികളില്‍ രണ്ടാം ഘട്ട പരാക്ഷണം നടത്താനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരിക്കുന്നത്. നേരത്തെ അമേരിക്ക കാനഡ എന്നീ രാജ്യങ്ങളും കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്താമെന്ന തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുട്ടികളില്‍ പരീക്ഷണം നടത്തുന്നതിന് ഇന്ത്യയും തയ്യാറെടുത്തിരിക്കുന്നത്. എക്‌സ്‌പേര്‍ട്ട് […]

ന്യൂഡല്‍ഹി: രണ്ട് വയസ്സ് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്രം അനുമതി നല്‍കി. അതോടൊപ്പം ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന ശുപാര്‍ശയും വിദഗ്ധ സമിതി കേന്ദ്രത്തിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
കുട്ടികളില്‍ രണ്ടാം ഘട്ട പരാക്ഷണം നടത്താനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരിക്കുന്നത്. നേരത്തെ അമേരിക്ക കാനഡ എന്നീ രാജ്യങ്ങളും കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്താമെന്ന തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുട്ടികളില്‍ പരീക്ഷണം നടത്തുന്നതിന് ഇന്ത്യയും തയ്യാറെടുത്തിരിക്കുന്നത്. എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഡിസിജിഐ അംഗീകാരം നല്‍കിയത്.
ആരോഗ്യ പ്രശ്ങ്ങള്‍ ഇല്ലാത്ത 525 കുട്ടികളിലാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. രണ്ട് ഡോസായി നല്‍കുന്ന വാക്‌സിന്‍ 28 ദിവസങ്ങളുടെ ഇടവേളകളില്‍ എടുക്കാനാണ് തീരുമാനമായിരിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാവു എന്ന നിര്‍ദ്ദേശമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത്.
അതേസമയം, ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എന്നാല്‍ വാക്‌സിന്‍ എടുക്കണോ വേണ്ടയോ എന്നത് അവര്‍ക്ക് തീരുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. . നിലവിലെ വാക്‌സിനേഷന്‍ പ്രോട്ടോക്കോളുകള്‍ പ്രകാരം, ഇതനുവദനീയമല്ലായിരുന്നു. എന്നാല്‍ ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരും ഐസിയു പരിചരണത്തിലുള്ളവരും നാല് മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇതിനിടെ കോവിഷീല്‍ഡ് വാക്‌സിന്‍ നലകുന്നതിന്റെ ഇടവേള കൂട്ടണമെന്ന ശുപാര്‍ശയുമായി ഗവണ്‍മെന്റ് പാനല്‍. ഡോസുകളുടെ ഇടവേള 12 മുതല്‍ 16 ആഴ്ച്ചകള്‍ വരെ ആക്കണമെന്നാണ് പാനലിന്റെ ശുപാര്‍ശ. അതായത് ഏതാണ്ട് മൂന്ന് മുതല്‍ നാല് മാസങ്ങള്‍ വരെയുള്ള ഇടവേളകളില്‍ രണ്ടാമത്തെ ഡോസ് എടുത്താല്‍ മതിയാകും. ദി നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് എന്ന ഔദ്യോഗിക പാനലാണ് ഈ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കോവിഷീല്‍ഡ് ഡോസേജിന്റെ ഇടവേളകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നത്. ‘മെച്ചപ്പെട്ട ഫലങ്ങള്‍’ ലഭിക്കുമെന്ന വാദത്തില്‍ 28 ദിവസമെന്ന ഇടവേളയില്‍ നിന്നും ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള ഇടവേളയായി മാര്‍ച്ചില്‍ ഇത് വര്‍ദ്ധിപ്പിച്ചിരുന്നു.