പെരിയയില്‍ നിലപാട് കടുപ്പിച്ച് സിബിഐ; കേസ്ഡയറി അടക്കം രേഖകള്‍ വിട്ട് കിട്ടണമെന്ന് ആവശ്യം
സിആര്‍പിസി 91 പ്രകാരം പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിന് സിബിഐ നോട്ടീസ് നല്‍കി. കേസ് ഡയറി അടക്കമുള്ള രേഖകള്‍ വിട്ട് കിട്ടണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ഏഴാം തവണയാണ് ക്രൈംബ്രാഞ്ചിന് നോട്ടീസ് ലഭിക്കുന്നതെങ്കിലും, സിആര്‍പിസി പ്രകാരം സംസ്ഥാന ഏജന്‍സികള്‍ക്ക് സിബിഐ നോട്ടീസ് നല്‍കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ആണ്. കേസ് ഡയറി വിട്ട് നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നും സിബിഐ അറിയിച്ചു. കൊച്ചിയിലെ സിജെഎം കോടതിയിലും രേഖകള്‍ വിട്ടു കിട്ടാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്. 2018 ഫെബ്രുവരി 17നാണ് […]

സിആര്‍പിസി 91 പ്രകാരം പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിന് സിബിഐ നോട്ടീസ് നല്‍കി. കേസ് ഡയറി അടക്കമുള്ള രേഖകള്‍ വിട്ട് കിട്ടണമെന്നാണ് ആവശ്യം.
ഈ വിഷയത്തില്‍ ഏഴാം തവണയാണ് ക്രൈംബ്രാഞ്ചിന് നോട്ടീസ് ലഭിക്കുന്നതെങ്കിലും, സിആര്‍പിസി പ്രകാരം സംസ്ഥാന ഏജന്‍സികള്‍ക്ക് സിബിഐ നോട്ടീസ് നല്‍കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ആണ്. കേസ് ഡയറി വിട്ട് നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നും സിബിഐ അറിയിച്ചു.
കൊച്ചിയിലെ സിജെഎം കോടതിയിലും രേഖകള്‍ വിട്ടു കിട്ടാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്. 2018 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.