Top

‘അച്ഛന്‍ ഇടതായിരുന്നു, ത്രിവര്‍ണ പതാക പിടിച്ചതിനാലാണ് ജേഷ്ഠന്റെ ജീവന്‍ എടുത്തത്’; പ്രചാരണത്തിനായി കണ്ണൂരിലെത്തി പെരിയ സഹോദരിമാര്‍

കണ്ണൂരില്‍ ഡിസിസി പ്രസിഡണ്ട് കൂടിയായ സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ശരത് ലാലിന്റേയും കൃപേഷിന്റേയും സഹോദരിമാര്‍. കണ്ണൂര്‍ നിയോജക മണ്ഡലം യുഡിഎഫ് വഹിളാ സംഘടനകലുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹിളാ സംഘമത്തിലാണ് ഇരുവരും പങ്കെടുത്തത്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തില്‍ എത്താന്‍ പാടില്ലെന്ന് ഇരുവരും പറഞ്ഞു. ആദ്യമായിട്ടാണ് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ കൃപേഷിന്റേയും ശരദ്‌ലാലിന്റേയും സഹോദരിമാര്‍ പങ്കെടുക്കുന്നത്. ‘എന്റെ അച്ഛന്‍ ഇടത് ചിന്താഗതിക്കാരനായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഡുവാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷെ […]

21 March 2021 10:55 PM GMT

‘അച്ഛന്‍ ഇടതായിരുന്നു, ത്രിവര്‍ണ പതാക പിടിച്ചതിനാലാണ് ജേഷ്ഠന്റെ ജീവന്‍ എടുത്തത്’; പ്രചാരണത്തിനായി കണ്ണൂരിലെത്തി പെരിയ സഹോദരിമാര്‍
X

കണ്ണൂരില്‍ ഡിസിസി പ്രസിഡണ്ട് കൂടിയായ സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ശരത് ലാലിന്റേയും കൃപേഷിന്റേയും സഹോദരിമാര്‍. കണ്ണൂര്‍ നിയോജക മണ്ഡലം യുഡിഎഫ് വഹിളാ സംഘടനകലുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹിളാ സംഘമത്തിലാണ് ഇരുവരും പങ്കെടുത്തത്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തില്‍ എത്താന്‍ പാടില്ലെന്ന് ഇരുവരും പറഞ്ഞു. ആദ്യമായിട്ടാണ് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ കൃപേഷിന്റേയും ശരദ്‌ലാലിന്റേയും സഹോദരിമാര്‍ പങ്കെടുക്കുന്നത്.

‘എന്റെ അച്ഛന്‍ ഇടത് ചിന്താഗതിക്കാരനായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഡുവാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷെ എന്റെ ചേട്ടന്‍ ത്രിവര്‍ണ പതാകയാണ് കൈയ്യില്‍ പിടിച്ചത്. അതുകൊണ്ടാണ് എന്റെ ജേഷ്ഠന്റെ ജീവന്‍ അവരെടുത്തത്.’ കൃഷ്ണപ്രിയ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.

അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെയുള്ള വിധിയെഴുത്താകണം തെരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്ന് ശരദ് ലാലിന്റെ സഹോദരി അമൃത പറഞ്ഞു. ‘ ഇവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കും. ഒരുപാട് പേരുടെ കണ്ണീര് വിണ മണ്ണാണിത്. അതിന് അറുതി വരേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണെന്നും അമൃത പറഞ്ഞു

കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും തന്നെയാണ് മത്സരിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സതീശന്‍ പാച്ചേനി.

Next Story