Top

പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറി സിബിഐക്ക് കൈമാറി

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി.

2 Dec 2020 9:38 AM GMT

പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറി സിബിഐക്ക് കൈമാറി
X

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. സിബിഐ ഓഫീസിലെത്തിയാണ് കേസ് ഡയറി കൈമാറിയത്. ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിക്കുന്നത്.

ചൊവ്വാഴ്ച്ചയാണ് പെരിയ കേസ് അന്വേഷണം സിബിഐക്ക് നല്‍കികൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്നാണ് തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐക്ക് മാറിയത്.
ഇത് സംബന്ധിച്ച മുഴുവന്‍ അന്വേഷണ രേഖകളും സിബിഐക്ക് കൈമാറി.

രേഖകള്‍ പരിശോധിച്ച ശേഷം സിബിഐ സംഘം അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന് കേസ് ഡയറി കൈമാറിയത്.

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു ശേഷം ആറു പ്രാവശ്യം രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നു. അപ്പീലുകള്‍ നല്‍കിയിരുന്നതിനാല്‍ ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിരുന്നില്ല. ചൊവ്വാഴ്ച്ച വന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് രേഖകള്‍ കൈമാറിയത്.

Next Story