‘പൊതുജനങ്ങളിലേക്ക് കൈ നീട്ടുകയല്ല, ഭരണകൂട ഇടപെടലുകളാണ് വേണ്ടത്’, മലപ്പുറത്തെ ‘പ്രാണവായു’ പദ്ധതിക്കെതിരെ പെരിന്തല്‍മണ്ണ എംഎല്‍എ
മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ പ്രാണവായു പദ്ധതിയെ വിമര്‍ശിച്ച് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. മലപ്പുറം കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ‘പ്രാണവായു’ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എംഎല്‍എയും രംഗത്ത് എത്തുന്നത്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രിയികളിലേക്കു ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കളക്ടര്‍ പൊതുജനങ്ങളിലേക്ക് കൈ നീട്ടുന്നത് സര്‍ക്കാറിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് നജീബ് കാന്തപുരം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഇപ്പോള്‍ തന്നെ മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രിയികളിലേക്കു ഉപകരണങ്ങള്‍ വാങ്ങാന്‍ […]
6 July 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ പ്രാണവായു പദ്ധതിയെ വിമര്‍ശിച്ച് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. മലപ്പുറം കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ‘പ്രാണവായു’ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എംഎല്‍എയും രംഗത്ത് എത്തുന്നത്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രിയികളിലേക്കു ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കളക്ടര്‍ പൊതുജനങ്ങളിലേക്ക് കൈ നീട്ടുന്നത് സര്‍ക്കാറിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് നജീബ് കാന്തപുരം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ഇപ്പോള്‍ തന്നെ മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രിയികളിലേക്കു ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കളക്ടര്‍ പൊതുജനങ്ങളിലേക്ക് കൈ നീട്ടുന്നത് സര്‍ക്കാറിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്. പൊതുജന ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് ബജറ്റില്‍ വകയിരുത്തിയ കോടികള്‍ പിന്നെ ഏതു ജില്ലകളിലേക്കാണ് ഒഴുകുന്നത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ഭരണകൂടങ്ങള്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ഭരണ കൂടങ്ങള്‍ തന്നെ നിര്‍വ്വഹിക്കണം. പിരിവല്ല, ഭരണകൂട ഇടപെടലുകളാണ് ഇക്കാര്യത്തില്‍ വേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘പ്രാണവായു’ വിന്റെ ഭാഗമായി ജനങ്ങളോട് സഹായം ചോദിച്ചുകൊണ്ട് മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിക്കുമ്പോള്‍ മലപ്പുറം കളക്ടര്‍ ജനങ്ങളില്‍ നിന്നും ഫണ്ട് പിരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ ഉയര്‍ന്ന പ്രതികരണങ്ങള്‍.
അതേസമയം, പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഇമ്രാന്റെ ചികിത്സക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ കണ്ട് ആവശ്യപ്പെട്ടതായും നജീബ് കാന്തപുരം വ്യക്തമാക്കി. മുബൈയില്‍ സമാന രോഗം ബാധിച്ച ടീര കാമത്ത് എന്ന കുട്ടിക്ക് സോള്‍ഗെന്‍സ്മ വാക്സിന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ആറു കൊടി രൂപ കേന്ദ്ര സര്‍ക്കാര്‍ നികുതി ഒഴിവാക്കി കൊടുത്ത കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. സ്പൈനല്‍ മാസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത്തരത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രോഗത്തിന് സര്‍ക്കാരിന്റെ സഹായമില്ലാതെ ചികിത്സ അസാധ്യമാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്റ്റേറ്റിന്റെ സ്വത്താണ്. അവരുടെ ആരോഗ്യ പരിപാലനം സ്റ്റേറ്റിന്റെ ചുമതലയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മുഹമ്മദ് ഇമ്രാന്റെ കുടുംബത്തെ സഹായിക്കണന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു.
പോസ്റ്റ് പൂര്‍ണരൂപം-
പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഇമ്രാന്റെ ചികിത്സക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ കണ്ട് ആവശ്യപ്പെട്ടു. മുബൈയില്‍ സമാന രോഗം ബാധിച്ച ടീര കാമത്ത് എന്ന കുട്ടിക്ക് സോള്‍ഗെന്‍സ്മ വാക്സിന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ആറു കൊടി രൂപ കേന്ദ്ര സര്‍ക്കാർ നികുതി ഒഴിവാക്കി കൊടുത്ത കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.സ്‌പൈനല്‍ മാസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത്തരത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രോഗത്തിന് സര്‍ക്കാരിന്റെ സഹായമില്ലാതെ ചികിത്സ അസാധ്യമാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്റ്റേറ്റിന്റെ സ്വത്താണ്. അവരുടെ ആരോഗ്യ പരിപാലനം സ്റ്റേറ്റിന്റെ ചുമതലയാണ്. ഇപ്പോള്‍ തന്നെ മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രിയികളിലേക്കു ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കളക്ടര്‍ പൊതുജനങ്ങളിലേക്ക് കൈ നീട്ടുന്നത് സർക്കാറിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്. പൊതുജന ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് ബജറ്റില്‍ വകയിരുത്തിയ കോടികള്‍ പിന്നെ ഏതു ജില്ലകളിലേക്കാണ് ഒഴുകുന്നത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ഭരണകൂടങ്ങള്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ഭരണ കൂടങ്ങള്‍ തന്നെ നിര്‍വ്വഹിക്കണം.പിരിവല്ല, ഭരണകൂട ഇടപെടലുകളാണ് ഇക്കാര്യത്തിൽ വേണ്ടത്.എന്നാൽ ഭരണ കൂടങ്ങള്‍ പരാജയപ്പെടുമ്പോള്‍ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പൊതു ജനങ്ങള്‍ ഇടപെടേണ്ടി വരുന്നത് സ്വാഭാവികമാണ്. മുഹമ്മദ് ഇമ്രാന്റെ ജീവന്‍ രക്ഷിക്കുക എന്നത് നമ്മള്‍ ഓരോരുത്തകരുടെയും ബാധ്യതയാണ്. സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. അത് വരെയും ആ കുട്ടിയുടെ ജീവന്‍ വെച്ചു പന്താടാന്‍ ഒരുക്കമല്ലാത്തത് കൊണ്ട് നമുക്ക് കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാം. അതെ സമയം ആശുപത്രിയില്‍ ഉപകരണങ്ങൾ വാങ്ങാന്‍ ഈ വഴി ഉപയോഗിക്കുന്നതില്‍ നിന്ന് കളക്ടര്‍ പിന്തിരിയുകയും വേണം.മുഹമ്മദ് ഇമ്രാന്റെ കുടുംബത്തെ സഹായിക്കാൻ ബന്ധപ്പെടുക..NAME; ARIFA/C NUMBER;16320100118821BANK: FEDERAL BANKBRANCH: MANKADAIFSC:FDRL0001632GPAY: 8075393563UPI ID: [email protected]