‘മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ‘യാഗ ചികിത്സ’ നടത്തണം’; വിചിത്ര വാദവുമായി വീണ്ടും ബിജെപി മന്ത്രി
ഭോപ്പാല്‍: കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ജനങ്ങള്‍ യാഗം നടത്തിയാല്‍ മതിയെന്ന വിചിത്ര വാദവുമായി മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കുര്‍. എല്ലാവരും നാല് ദിവസം നീണ്ട് നില്ക്കുന്ന ‘യാഗ ചികിത്സ’ നടത്തേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നതിന് പുരാതനമായി ചെയ്തുവന്നിരുന്ന യാഗം കൊവിഡിനെയും അകറ്റി നിര്‍ത്തുമെന്നാണ് ബിജെപി മന്ത്രിയുടെ അവകാശവാദം. ഇന്‍ഡോറിലെ പുതിയ കൊവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഉഷാ താക്കൂറിന്റെ പ്രതികരണം. എല്ലാവരും നാല് ദിവസം നീണ്ട് നില്ക്കുന്ന യജ്ഞം നടത്തണം. പകര്ച്ചാവ്യാധുധികളേയും […]

ഭോപ്പാല്‍: കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ജനങ്ങള്‍ യാഗം നടത്തിയാല്‍ മതിയെന്ന വിചിത്ര വാദവുമായി മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കുര്‍. എല്ലാവരും നാല് ദിവസം നീണ്ട് നില്ക്കുന്ന ‘യാഗ ചികിത്സ’ നടത്തേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നതിന് പുരാതനമായി ചെയ്തുവന്നിരുന്ന യാഗം കൊവിഡിനെയും അകറ്റി നിര്‍ത്തുമെന്നാണ് ബിജെപി മന്ത്രിയുടെ അവകാശവാദം.
ഇന്‍ഡോറിലെ പുതിയ കൊവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഉഷാ താക്കൂറിന്റെ പ്രതികരണം. എല്ലാവരും നാല് ദിവസം നീണ്ട് നില്ക്കുന്ന യജ്ഞം നടത്തണം. പകര്ച്ചാവ്യാധുധികളേയും മറ്റും പ്രതിരോധിക്കുന്നതിന് പുരാതനമായി ഉപയോഗിച്ചുപോന്നിരുന്ന മാര്‍ഗമാണിത്. പരിസ്ഥിതിയെ ശുചീകരിക്കണമെന്നും അതുവഴി കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗം ആദ്യം കുട്ടികളിലാണ് ബാധിക്കുകയെന്ന് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ബിജെപി മന്ത്രി വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ പ്രതിരോധമാര്‍ഗങ്ങളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡിനെ വിജയകരമായി മറികടക്കുമെന്നും അവര്‍ അവകാശപ്പെട്ടു.
ALSO READ: കര്‍ണാടകയില്‍ കുടുങ്ങിയ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ നാട്ടിലെത്തി
ഇതിന് മുമ്പും കൊവിഡിനെ പ്രതിരോധിക്കാനുള്ള വിചിത്ര മാര്‍ഗവുമായി ഉഷാ താക്കൂര്‍ രംഗത്തെത്തിയിരുന്നു. ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പില്‍ മാസ്ക്ക് പോലും ധരിക്കാതെ കൊവിഡിനെ പ്രതിരോധിക്കുന്നതിന് മന്ത്രി പൂജ നടത്തിയത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പൂജയില്‍ എയര്‍പോര്‍ട്ട് ഡയറക്ടറും മന്ത്രിയുടെ മറ്റ് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തതും വിവാദമായിരുന്നു.
