Top

‘പെർഫെക്റ്റ് ആയ ഒന്നുമില്ല എന്നാണെങ്കിൽ ദൃശ്യത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ എന്ത് വിളിക്കും?’ ചോദ്യവുമായി ഹോട്ട്സ്റ്റാർ

ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാർ.

19 Jun 2021 6:45 AM GMT
ഫിൽമി റിപ്പോർട്ടർ

‘പെർഫെക്റ്റ് ആയ ഒന്നുമില്ല എന്നാണെങ്കിൽ ദൃശ്യത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ എന്ത് വിളിക്കും?’ ചോദ്യവുമായി ഹോട്ട്സ്റ്റാർ
X

മോഹൻലാൽ എന്ന നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പകർത്തിയെടുത്ത ചിത്രങ്ങളായിരുന്നു ദൃശ്യം ഒന്നാം ഭാഗവും രണ്ടാം ഭാഗവും. ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാർ.

‘പെർഫെക്റ്റ് ആയ ഒന്നുമില്ല എന്നാണെങ്കിൽ ദൃശ്യത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ എന്ത് വിളിക്കും?’ എന്ന ചോദ്യമാണ് ഹോട്ട്സ്റ്റാറിന്റെ ഒഫീഷ്യൽ ട്വിറ്റെർ പേജിലൂടെ ഉയർത്തിയിരിക്കുന്നത്.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.

Next Story