മുല്ലപ്പള്ളി രാമചന്ദ്രന്, അഭിജിത്ത്, സിദ്ധിഖ്; പേരാമ്പ്ര സീറ്റില്‍ കോണ്‍ഗ്രസിനകത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍
ജോസ് കെ മാണി വിഭാഗം ഐക്യജനാധിപത്യ മുന്നണി വിട്ടതോടെ സീറ്റ് ഏറ്റെടുത്തേക്കും എന്ന ചര്‍ച്ച കോണ്‍ഗ്രസിനകത്ത് സജീവമായി. കഴിഞ്ഞ 35 വര്‍ഷമായി കേരള കോണ്‍ഗ്രസാണ് മുന്നണിക്ക് വേണ്ടി മത്സരിച്ചിരുന്നത്. ജോസ് കെ മാണി മുന്നണി വിട്ട ഈ സാഹചര്യം സീറ്റ് എറ്റെടുക്കാന്‍ പറ്റിയ സമയമാണെന്നാണ് കോഴിക്കോട് ജില്ല കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. കഴിഞ്ഞ തവണ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന്റെ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ മണ്ഡലത്തില്‍ മികച്ച മത്സരമാണ് കാഴ്ചവെച്ചത്. അവസാന ലാപ്പിലാണ് […]

ജോസ് കെ മാണി വിഭാഗം ഐക്യജനാധിപത്യ മുന്നണി വിട്ടതോടെ സീറ്റ് ഏറ്റെടുത്തേക്കും എന്ന ചര്‍ച്ച കോണ്‍ഗ്രസിനകത്ത് സജീവമായി. കഴിഞ്ഞ 35 വര്‍ഷമായി കേരള കോണ്‍ഗ്രസാണ് മുന്നണിക്ക് വേണ്ടി മത്സരിച്ചിരുന്നത്. ജോസ് കെ മാണി മുന്നണി വിട്ട ഈ സാഹചര്യം സീറ്റ് എറ്റെടുക്കാന്‍ പറ്റിയ സമയമാണെന്നാണ് കോഴിക്കോട് ജില്ല കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.
കഴിഞ്ഞ തവണ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന്റെ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ മണ്ഡലത്തില്‍ മികച്ച മത്സരമാണ് കാഴ്ചവെച്ചത്. അവസാന ലാപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന് ജയിച്ചു കയറിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കില്‍ ജയിച്ചു കയറാമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അന്നേ അഭിപ്രായമുണ്ടായിരുന്നു. ഈ അഭിപ്രായം കൂടിയാണ് സീറ്റ് എറ്റെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പിലും പേരാമ്പ്രയില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. കെ മുരളീധരന് 13024 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലും നന്നായി പ്രവര്‍ത്തിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കെഎസ്യു അദ്ധ്യക്ഷന്‍ കെഎം അഭിജിത്ത്, ടി സിദ്ധിഖ് എന്ന നേതാക്കളുടെ പേരുകളാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചകളില്‍ നിറയുന്നത്. മുസ്ലിം ലീഗിനും ഈ സീറ്റില്‍ നോട്ടമുണ്ട്.
1977ല്‍ കെസി ജോസഫാണ് ഐക്യജനാധിപത്യ മുന്നണിക്ക് വേണ്ടി അവസാനമായി വിജയിച്ചത്. കെജി അടിയോടിക്ക് ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഇത്തവണയെങ്കില്‍ വിജയിച്ചേക്കാം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.