‘ഇത് കേരളമാണ്, ഒരു കൂട്ടുകച്ചവടവും രഹസ്യമായിരിക്കില്ല’; ‘ബിജെപി-സിപിഐഎം ബന്ധം മുഖ്യചര്‍ച്ചയാകും’; ജനം തിരിച്ചടി നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി
സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇരു പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതീവ ഗുരുതരമായിട്ടുള്ള ഈ പ്രശ്നം ഈ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തുടര്‍ഭരണം വേണം. ബിജെപിക്ക് കുറച്ച് എംഎല്‍എമാരെ നിയമസഭയിലേക്ക് ജയിപ്പിക്കണം. ഈ രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നിക്കുന്നു എന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിച്ചതാണ്. ഇപ്പോള്‍ ബിജെപി നേതാക്കളുടെ […]

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇരു പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതീവ ഗുരുതരമായിട്ടുള്ള ഈ പ്രശ്നം ഈ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തുടര്‍ഭരണം വേണം. ബിജെപിക്ക് കുറച്ച് എംഎല്‍എമാരെ നിയമസഭയിലേക്ക് ജയിപ്പിക്കണം. ഈ രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നിക്കുന്നു എന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിച്ചതാണ്. ഇപ്പോള്‍ ബിജെപി നേതാക്കളുടെ വായില്‍ നിന്നു തന്നെ അത് പുറത്തുവന്നിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഈ ബന്ധം ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ ലക്ഷ്യവും അവര്‍ക്കറിയാം. സിപിഐഎമ്മിന് തുടര്‍ഭരണം വേണം. ബിജെപിക്ക് അവരുടെ മുഖം രക്ഷിക്കാന്‍ കുറച്ചുസീറ്റുകളില്‍ അവരുടെ എംഎല്‍എമാരെ ഉണ്ടാക്കുകയും വേണം. ഇവര്‍ രണ്ടും ഒന്നിക്കുന്നത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ്. പക്ഷെ, അത് ഈ കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല.
ഉമ്മന്‍ ചാണ്ടി
ചെങ്ങന്നൂരില്‍ ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഐഎമ്മെന്ന് ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ പത്രാധിപരുമായ ആര് ബാലശങ്കര്‍ പറഞ്ഞത് വിവാദമായിരിക്കുകയാണ്. ചെങ്ങന്നൂരും ആറന്മുളയും സിപിഐഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം ചെയ്യാമെന്നായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ പ്രതികരിച്ചു. ‘ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ആറന്മുളയും ചെങ്ങന്നൂരും. ഈ രണ്ടിടങ്ങളിലെയും വിജയ സാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്’, ബാലശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥിയെ എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കോന്നിയിലെ സ്ഥാനാര്‍ത്ഥി. ‘അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി പ്രചരണം നടത്തുക പോലും വിഷമകരമാണ്. ഹെലികോപ്ടറെടുത്ത് പ്രചരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയ നേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്’, ബാലശങ്കര്‍ വിമര്‍ശിച്ചു.
താന്‍ സ്ഥാനാര്ത്ഥിയാവുന്നതില് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. അവിടുത്തെ സിപിഐഎം സ്ഥാനാര്‍ത്ഥിയോട് ചോദിച്ചാല്‍ അത് വ്യക്തമാവും. താന്‍ മത്സരരംഗത്തില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന് വലിയ ആശ്വാസമായി. ആറന്മുളയില് വീണ ജോര്‍ജും വലിയ ആശ്വാസത്തിലാണെന്നും ബാലശങ്കര്‍ തുറന്നടിച്ചു.
ഉമ്മന്‍ ചാണ്ടി പറഞ്ഞത്
“കമ്മ്യൂണിസ്റ്റ്-ബിജെപി ബന്ധത്തേക്കുറിച്ച് നേരത്തേ തന്നെ കോണ്‍ഗ്രസ് വ്യക്തമായി പറഞ്ഞതാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തുടര്‍ഭരണം വേണം. ബിജെപിക്ക് കുറച്ച് എംഎല്‍എമാരെ നിയമസഭയിലേക്ക് ജയിപ്പിക്കണം. ഈ രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നിക്കുന്നു എന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിച്ചതാണ്. ഇപ്പോള്‍ ബിജെപി നേതാക്കളുടെ വായില്‍ നിന്നു തന്നെ അത് പുറത്തുവന്നിരിക്കുകയാണ്. ഇത് കേരളമാണ്. ഒരു കൂട്ടുകച്ചവടവും രഹസ്യമായിട്ടിരിക്കില്ല. അത് ഒരിക്കല്‍ പുറത്തുവരും. ഇത്ര വേഗത്തില്‍ വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. അതീവ ഗുരുതരമായിട്ടുള്ള ഈ പ്രശ്നം ഈ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ബിജെപി-സിപിഐഎം ബന്ധത്തിന്റെ കാര്യങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഏറെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അവരുടെ ഇടയില്‍ നിന്ന് തന്നെ പുറത്തേക്ക് വരികയാണ്. ജനങ്ങളെല്ലാം ഇത് മനസിലാക്കുന്നവരല്ലേ. കേരളത്തിലെ ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവെയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. സത്യം അവര്‍ കണ്ടെത്തുമെന്നതില്‍ യാതൊരു സംശയവുമില്ല.
ഈ ബന്ധം ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ ലക്ഷ്യവും അവര്‍ക്കറിയാം. സിപിഐഎമ്മിന് തുടര്‍ഭരണം വേണം. ബിജെപിക്ക് അവരുടെ മുഖം രക്ഷിക്കാന്‍ കുറച്ചുസീറ്റുകളില്‍ അവരുടെ എംഎല്‍എമാരെ ഉണ്ടാക്കുകയും വേണം. ഇവര്‍ രണ്ടും ഒന്നിക്കുന്നത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ്. പക്ഷെ, അത് ഈ കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ അത് കണ്ടെത്തും മനസിലാക്കും. അവര്‍ ഒരിക്കലും ബിജെപിയുടേയും സിപിഐഎമ്മിന്റേയും തന്ത്രത്തില്‍ വീഴില്ല. അതിനെ പ്രതിരോധിക്കാനുള്ള കരുത്ത് നിശ്ചയമായും യുഡിഎഫിനുണ്ട്. ബിജെപി-സിപിഐഎം ബന്ധം ഒരു തരത്തിലും തിരിച്ചടിയാകില്ല.”