പെന്ഷന് വിതരണത്തിനെത്തിയ ജീവനക്കാരെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി; മോചിപ്പിച്ചത് പൊലീസെത്തി
തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തില്‍ ക്ഷേമ പെന്ഷന് വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചെന്ന് പരാതി. പേയാട് ഭജനമഠം പ്രദേശത്ത് പെന്ഷന് നല്കാനെത്തിയപ്പോള് മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി വിളപ്പില്‍ സര്‍വ്വീസ് സഹകരണബാങ്ക് ജീവനക്കാര്‍ പരാതി നല്കി. ബാങ്ക് ജീവനക്കാരായ കെ എസ് രഞ്ജിത്തിനും അനൂപ് ചന്ദ്രനുമാണ് വിളപ്പില്‍ ശാല പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബിജെപി വാര്‍ഡ് മെമ്പര്‍ സി എസ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചെന്നാണ് ആരോപണം. ഇലക്ഷന് സമയത്ത് പെന്ഷന് വിതരണം നടത്തേണ്ട […]

തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തില്‍ ക്ഷേമ പെന്ഷന് വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചെന്ന് പരാതി. പേയാട് ഭജനമഠം പ്രദേശത്ത് പെന്ഷന് നല്കാനെത്തിയപ്പോള് മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി വിളപ്പില്‍ സര്‍വ്വീസ് സഹകരണബാങ്ക് ജീവനക്കാര്‍ പരാതി നല്കി. ബാങ്ക് ജീവനക്കാരായ കെ എസ് രഞ്ജിത്തിനും അനൂപ് ചന്ദ്രനുമാണ് വിളപ്പില്‍ ശാല പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ബിജെപി വാര്‍ഡ് മെമ്പര്‍ സി എസ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചെന്നാണ് ആരോപണം. ഇലക്ഷന് സമയത്ത് പെന്ഷന് വിതരണം നടത്തേണ്ട എന്നാക്രോശിച്ച് അക്രമികള്‍ പെന്ഷന് രേഖകള്‍ ബലപ്രയോഗത്തിലൂടെ പിടിച്ചുവാങ്ങിയെന്നും ജീവനക്കാരെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചെന്നും പരാതിയുണ്ട്. വിളപ്പില്‍ശാല പൊലീസെത്തിയാണ് പെന്ഷന് രേഖകള്‍ തിരികെ വാങ്ങി ജീവനക്കാരെ മോചിപ്പിച്ചത്. വിളപ്പില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്കിയ പരാതിയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകന് ആവശ്യപ്പെട്ടു.