വിജയ് ബാബു, അനുമോള്‍ ഒപ്പം ഇന്ദ്രൻസ്; പെന്‍ഡുലം ഒരുങ്ങുന്നു

വിജയ് ബാബു,അനു മോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘പെന്‍ഡുലം’ തൃശൂരില്‍ ആരംഭിച്ചു. വിജയ് ബാബു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘പെന്‍ഡുലത്തിന്റെ ചിത്രീകരണം തൃശ്ശൂരില്‍ പുരോഗമിക്കുന്നു’, വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. നവാഗതനായ റെജിന്‍ എസ് ബാബുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ലൈറ്റ് ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്‌സ്, ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ജീന്‍, എഡിറ്റര്‍ സൂരജ് ഇ എസ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ജോബ് ജോര്‍ജ്ജ്, കലദുന്‍ധു രാജീവ് രാധ, മേക്കപ്പ് റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം വിപിന്‍ ദാസ്, സ്റ്റില്‍സ് വിഷ്ണു എസ് രാജന്‍, പരസ്യക്കല മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍ ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍ നിഥിന്‍ എസ് ആര്‍, ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌വിനോദ് വേണുഗോപാല്‍, ലോക്കേഷന്‍തൃശൂര്‍, വാഗമണ്‍, വാര്‍ത്തപ്രചരണം എ എസ് ദിനേശ്.

Covid 19 updates

Latest News