‘നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കും’; സിപി ഐഎം തന്നെ വഞ്ചിച്ചെന്ന് പൊമ്പളൈ ഒരുമൈ നേതാവ് ഗോമതി
ദേവികുളം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പൊമ്പളൈ ഒരുമൈ സമര നേതാവ് ഗോമതി. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ ദേവികുളത്ത് നിന്നും മത്സരിക്കാനൊരുങ്ങുയാണ് ഗോമതി. അതേസമയം സിപിഐഎം തന്നെ വഞ്ചിച്ചെന്ന് അവര്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. സിപിഐഎമ്മും മന്ത്രി എംഎം മണിയും തന്നെ വഞ്ചിച്ചു. പൊമ്പളൈ ഒരുമയെ ഭിന്നിപ്പിക്കാനാണ് ഇടത് മുന്നണി ശ്രമിച്ചത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് എംഎം മണിയാണ്. അദ്ദേഹം പറയാത്ത അസഭ്യമൊന്നുമില്ലെന്നും ഗോമതി കുറ്റപ്പെടുത്തി. ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന് മാത്രമാണ് ഒപ്പം നില്‍ക്കണം […]

ദേവികുളം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പൊമ്പളൈ ഒരുമൈ സമര നേതാവ് ഗോമതി. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ ദേവികുളത്ത് നിന്നും മത്സരിക്കാനൊരുങ്ങുയാണ് ഗോമതി. അതേസമയം സിപിഐഎം തന്നെ വഞ്ചിച്ചെന്ന് അവര്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
സിപിഐഎമ്മും മന്ത്രി എംഎം മണിയും തന്നെ വഞ്ചിച്ചു. പൊമ്പളൈ ഒരുമയെ ഭിന്നിപ്പിക്കാനാണ് ഇടത് മുന്നണി ശ്രമിച്ചത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് എംഎം മണിയാണ്. അദ്ദേഹം പറയാത്ത അസഭ്യമൊന്നുമില്ലെന്നും ഗോമതി കുറ്റപ്പെടുത്തി.
ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന് മാത്രമാണ് ഒപ്പം നില്‍ക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അതിനെ എതിര്‍ക്കുന്ന വിധത്തിലുള്ള നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഗോമതി ആരോപിച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി ജനശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീകളുടെപൊമ്പിളൈ ഒരുമൈ നേരത്തെ പല സംഘങ്ങളായി പിരിഞ്ഞിരുന്നു.