Football legend

‘പ്രണയ ബന്ധങ്ങളെത്രയെന്ന് ഓര്‍മ്മയില്ല, കുട്ടികളുടെ എണ്ണവും അറിയില്ല’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പെലെ

തനിക്ക് എത്ര പ്രണയ ബന്ധങ്ങളുണ്ടായിരുന്നുവെന്ന് ഓര്‍മ്മ പോലുമില്ലെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. നെറ്റ്ഫ്‌ളിക്‌സില്‍ ഈ ആഴ്ച്ച പുറത്തിറങ്ങിയ ഡോക്യൂമെന്ററിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പെലെയുടെ ജീവിതത്തെ പൂര്‍ണമായും ആവിഷ്‌കരിക്കുന്നതാണ് ഡോക്യൂമെന്ററി. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ജീവിക്കാറുള്ള പെലെയുടെ പുതിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

‘ആത്മാര്‍ത്ഥമായി സംസാരിക്കുകയാണെങ്കില്‍ എനിക്ക് എത്ര പ്രണയ/ശാരീരിക ബന്ധങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചില ബന്ധങ്ങളില്‍ കുട്ടികളും ഉണ്ടായിരുന്നു. ഇക്കാര്യത്തിലും എനിക്ക് വ്യക്തമായ ധാരണയൊന്നുമില്ല. പക്ഷേ എന്റെ ഭാര്യമാര്‍ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഞാനാരോടും നുണയൊന്നും പറഞ്ഞിട്ടില്ല. കുട്ടികളുണ്ടായിരുന്ന പല ബന്ധങ്ങളെക്കുറിച്ചും ഞാന്‍ പിന്നീടാണ് അറിഞ്ഞത്.”

പെലെ

നിലവിലുള്ള ഔദ്യോഗിക രേഖകള്‍ പ്രകാരം 7 കുട്ടികളാണ് 80കാരനായ പെലെയ്ക്കുള്ളത്. ഇതില്‍ സാന്ദ്ര മാഷാഡോയെ എന്ന മകളെ അംഗീകരിക്കാന്‍ പെലെ തയ്യാറായിരുന്നില്ല. 1996ല്‍ കോടതിയാണ് ഇക്കാര്യം ഒത്തുതീര്‍പ്പാക്കുന്നത്. വേലക്കാരിയില്‍ തനിക്കുണ്ടായ കുട്ടിയാണ് സാന്ദ്രയെന്ന് പെലെ പിന്നീട് അംഗീകരിക്കുകയും ചെയ്തു. 2006ല്‍ ക്യാന്‍സര്‍ ബാധിതയായ സാന്ദ്ര മരണപ്പെടുകയായിരുന്നു. മൂന്ന് തവണയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. 1982ലായിരുന്നു ആദ്യ വിവാഹം. 1994ല്‍ രണ്ടാമതും 2016ല്‍ മൂന്നാമതും വിവാഹം നടന്നു.

Latest News