Top

‘വീണ്ടും പെഗാസസ്’; കേന്ദ്ര മന്ത്രിമാരുടേതുള്‍പ്പെടെ ഫോണ്‍ ചോര്‍ത്തി?, സൂചന നല്‍കി സുബ്രഹ്മണ്യന്‍ സ്വാമി

ഉന്നത ബിജെപി,ആര്‍എസ്എസ് നേതാക്കളുടെ ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതായി അഭ്യൂഹം. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. നരേന്ദ്ര മോദി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പ്രമുഖ പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത് എന്നാണ് ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോഗിച്ചുള്ള വിവരങ്ങള്‍ ഇന്ന് വൈകുന്നേരം, വാഷിംഗ്ടണ്‍ പോസ്റ്റ്, ലണ്ടന്‍ ഗാര്‍ഡിയന്‍ എന്നീ […]

18 July 2021 3:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വീണ്ടും പെഗാസസ്’; കേന്ദ്ര മന്ത്രിമാരുടേതുള്‍പ്പെടെ ഫോണ്‍ ചോര്‍ത്തി?, സൂചന നല്‍കി സുബ്രഹ്മണ്യന്‍ സ്വാമി
X

ഉന്നത ബിജെപി,ആര്‍എസ്എസ് നേതാക്കളുടെ ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതായി അഭ്യൂഹം. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. നരേന്ദ്ര മോദി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പ്രമുഖ പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത് എന്നാണ്

ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോഗിച്ചുള്ള വിവരങ്ങള്‍ ഇന്ന് വൈകുന്നേരം, വാഷിംഗ്ടണ്‍ പോസ്റ്റ്, ലണ്ടന്‍ ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നാണ് അഭ്യുഹം. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ ചോര്‍ത്തലിന് വിധേയരായവരുടെ പട്ടിക താന്‍ പുറത്ത് വിടുമെന്നും സ്വാമി അറിയിച്ചു. അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകള്‍ ഇത്തരത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറെക് ഒബ്രിയാന്‍, കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരാണ് ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയ മറ്റുള്ളവര്‍. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനുള്ള മറുപടി എന്നോണമായിരുന്നു ഇവരുടെ പ്രതികരണം.

ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. ഇതേ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നേരത്തെ ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ നിന്ന് പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു അന്നത്തെ ആരോപണം. വാട്‌സ്ആപ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്.

Next Story