പെഗാസസ് വെളിപ്പെടുത്തല്‍; ദ വയറിന്റെ ഓഫീസില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ്
ദേശീയ മാധ്യമമായ ദ വയറിന്റെ ഓഫീസില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ്. ഇസ്രായേല്‍ ചാര സോഫ്റ്റ് വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്ഥാപനത്തിന്‍റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരിക്കുന്നത്. ദ വയറിന്റെ രണ്ട് സ്ഥാപക ജേണസിസ്റ്റുകളുടെ ഫോണ്‍വിവരങ്ങളും ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെയും 40തിലധിക്കം മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ 300 ലധികം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പെഗാസസ് ചാര സോഫ്റ്റ് […]
23 July 2021 9:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ മാധ്യമമായ ദ വയറിന്റെ ഓഫീസില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ്. ഇസ്രായേല്‍ ചാര സോഫ്റ്റ് വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്ഥാപനത്തിന്‍റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരിക്കുന്നത്.
ദ വയറിന്റെ രണ്ട് സ്ഥാപക ജേണസിസ്റ്റുകളുടെ ഫോണ്‍വിവരങ്ങളും ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെയും 40തിലധിക്കം മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ 300 ലധികം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പെഗാസസ് ചാര സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ഫോണ്‍ചോര്‍ത്തിയെന്ന വാര്‍ത്ത ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതും ദ വയറായിരുന്നു. ഇതിന് പിന്നാലെയാണ് വയറിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരിക്കുന്നത്.
ദ വയര്‍ ന്യൂസ് വെബ്‌സൈറ്റിന്റെ ഗോള്‍ മാര്‍ക്കറ്റിലെ ഓഫീസാണ് റെയ്ഡിനായി ഡിസിപി എത്തിയത്. എന്നാല്‍ ഇത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടത്തുന്ന പതിവ് പരിശോധന മാത്രമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഓഫീസിലെത്തിയ പൊലീസുകാര്‍ തങ്ങളോട് ചോദിച്ചത് ആരാണ് സ്വര ഭാസ്‌കര്‍?, ആരാണ് വിനോദ് ദുവ? തുടങ്ങിയ വിവരങ്ങളാണെന്ന് ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വിറ്റ് ചെയ്തു.
‘പെഗാസസ് വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് ഇന്ന് ദ വയറിന്റെ ഓഫീസിലെത്തി, ‘ആരാണ് വിനോദ് ദുവാ?’ ‘ആരാണ് സ്വര ഭാസ്‌കര്‍?’ ‘നിങ്ങളുടെ വാടക കരാര്‍ കാണാനാകുമോ?’ ‘അര്‍ഫയോട് സംസാരിക്കാന്‍ കഴിയുമോ?’ എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ‘ഓഗസ്റ്റ് 15 മായി ബന്ധപ്പെട്ട പതിവ് പരിശോധനയെന്ന് പറഞ്ഞു’ സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വിറ്ററില്‍ കുറിച്ചു.

- TAGS:
- BJP
- Delhi Police