‘ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തല്‍’; പെഗാസിസ് വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍
ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനാസ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് പെഗാസിസ് ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ലോക്‌സഭയില്‍ പെഗാസിസ് ഫോണ്‍ ചോര്‍ത്തലില്‍ കടുത്ത പ്രതിരോധം തീര്‍ത്തത് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം ഇത്രയും വൈകാരികമായ വാര്‍ത്ത പുറത്തുവിട്ടത് സംശയകരമാണെന്നും അശ്വനി വൈഷ്ണവ് ലോക്‌സഭയില്‍ അഭിപ്രായപ്പെട്ടു. പുറത്തുവന്ന വാര്‍ത്തയിലെ അവകാശവാദങ്ങളെ ഉറപ്പിക്കുന്ന ഒരു തെളിവും ഇതില്‍ വ്യക്തമാക്കുന്നില്ല. ഇത്തരം നിയമപരമല്ലാത്ത ജാഗ്രതാ സംവിധാനങ്ങള്‍ തീര്‍ത്തും സാധ്യമല്ലെന്നിരിക്കെ […]
19 July 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനാസ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് പെഗാസിസ് ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ലോക്‌സഭയില്‍ പെഗാസിസ് ഫോണ്‍ ചോര്‍ത്തലില്‍ കടുത്ത പ്രതിരോധം തീര്‍ത്തത് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം ഇത്രയും വൈകാരികമായ വാര്‍ത്ത പുറത്തുവിട്ടത് സംശയകരമാണെന്നും അശ്വനി വൈഷ്ണവ് ലോക്‌സഭയില്‍ അഭിപ്രായപ്പെട്ടു.
പുറത്തുവന്ന വാര്‍ത്തയിലെ അവകാശവാദങ്ങളെ ഉറപ്പിക്കുന്ന ഒരു തെളിവും ഇതില്‍ വ്യക്തമാക്കുന്നില്ല. ഇത്തരം നിയമപരമല്ലാത്ത ജാഗ്രതാ സംവിധാനങ്ങള്‍ തീര്‍ത്തും സാധ്യമല്ലെന്നിരിക്കെ വാര്‍ത്തയുടെ സാധുത തന്നെ തെറ്റാണെന്ന് അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു. കഴിഞ്ഞ രാത്രി മാത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത വെബ്‌പോര്‍ട്ടല്‍ പുറത്തുവിട്ടത്. പ്രമുഖരായവരുടെ പേരുകളാണ് പോര്‍ട്ടല്‍ പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷകാല സമ്മേളനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഫോണ്‍ചോര്‍ത്തല്‍ പുറത്തുവരുന്നത്. വാര്‍ത്ത പുറത്തുവന്ന സമയം യാദൃശ്ചികമല്ലെന്നും വൈഷ്ണവ് ചൂണ്ടിക്കാണിച്ചു.
പെഗാസിസ് സംബന്ധിച്ച് മുന്‍പും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ജൂലൈ 18 ഇന്ത്യന്‍ ജനാധിപത്യത്തിനെ കരിതേക്കാന്‍ ഉപയോഗിക്കപ്പെട്ട ദിവസമായെന്ന് വൈഷ്ണവ് വിമര്‍ശിച്ചു.