Top

‘കോണ്‍ഗ്രസ് നേതാവ് ശല്യം ചെയ്യുന്നു’; മുല്ലപ്പള്ളിക്ക് കടലക്കച്ചവടക്കാരിയുടെ പരാതി

‘ഉപദ്രവിക്കുമെന്ന് കരുതിയാണ് പണം നല്‍കിയത്. വിവാഹ അഭ്യര്‍ത്ഥനയുമായും നിരന്തരം ബുദ്ധിമുട്ടിച്ചു.’

18 Oct 2020 11:10 AM GMT

‘കോണ്‍ഗ്രസ് നേതാവ് ശല്യം ചെയ്യുന്നു’; മുല്ലപ്പള്ളിക്ക് കടലക്കച്ചവടക്കാരിയുടെ പരാതി
X

പ്രാദേശിക കോണ്‍ഗ്രസ് നേതാവില്‍ നിന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കടനവില്‍പനക്കാരിയുടെ പരാതി. കോഴിക്കോട് സ്വദേശിനിയാണ് വടകരയിലെ ഐഎന്‍ടിയുസി നേതാവ് ശല്യം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത്. ഐഎന്‍ടിയുസി യൂണിയനില്‍ അംഗത്വം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 3,000 രൂപയും വായ്പയായി 10,000 രൂപയും തട്ടിയെടുത്തു. കോണ്‍ഗ്രസിന്റെ ഉന്തുവണ്ടി കച്ചവട യൂണിയനില്‍ അംഗത്വമെടുക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് പണം നല്‍കിയതെന്ന് പരാതിയിലുണ്ട്.

ഉപദ്രവിക്കുമെന്ന് കരുതിയാണ് പണം നല്‍കിയത്. വിവാഹ അഭ്യര്‍ത്ഥനയുമായും നിരന്തരം ബുദ്ധിമുട്ടിച്ചു.

പരാതിക്കാരി

സമ്മതിക്കില്ല എന്നായതോടെ പല തരത്തിലും ദ്രോഹിക്കാന്‍ തുടങ്ങി. ഉദ്യോഗസ്ഥരേക്കൊണ്ട് ഉപജീവന മാര്‍ഗമായ ഉന്തുവണ്ടി എടുത്ത് മാറ്റിച്ചെന്നും കോഴിക്കോട് നഗരത്തില്‍ കടല വിറ്റ് ജീവിക്കുന്ന പരാതിക്കാരി കെപിസിസി അദ്ധ്യക്ഷന് അയച്ച കത്തില്‍ പറയുന്നു.

Next Story