Top

‘ടിപി കൊലക്കേസിലെ പ്രതി കുഞ്ഞനന്തന്‍ വീര പുരുഷന്‍’; സിപിഐഎം നല്‍കുന്ന സന്ദേശമെന്തെന്ന് പിസി വിഷ്ണുനാഥ്

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തനെ വീര പുരുഷനായി ചിത്രീകരിക്കുന്ന സിപിഐഎം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കുണ്ടറ എംഎല്‍എ പി സി വിഷ്ണുനാഥ്. കുഞ്ഞനന്തന്റെ ചരമദിനം പാര്‍ട്ടി സമുചിതമായ് ആചരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാന്‍ ഗൂഢാലോചന നടത്തിയതിനെ പാര്‍ട്ടി മഹത്വവല്‍ക്കരിക്കുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. ടിപിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയ കുഞ്ഞനന്തനെ വീര പുരുഷനാക്കുകയും ടിപി വെട്ടിയ ഷാഫി കുഞ്ഞനന്തന്റെ […]

11 Jun 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ടിപി കൊലക്കേസിലെ പ്രതി കുഞ്ഞനന്തന്‍ വീര പുരുഷന്‍’; സിപിഐഎം നല്‍കുന്ന സന്ദേശമെന്തെന്ന് പിസി വിഷ്ണുനാഥ്
X

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തനെ വീര പുരുഷനായി ചിത്രീകരിക്കുന്ന സിപിഐഎം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കുണ്ടറ എംഎല്‍എ പി സി വിഷ്ണുനാഥ്. കുഞ്ഞനന്തന്റെ ചരമദിനം പാര്‍ട്ടി സമുചിതമായ് ആചരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാന്‍ ഗൂഢാലോചന നടത്തിയതിനെ പാര്‍ട്ടി മഹത്വവല്‍ക്കരിക്കുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.

ടിപിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയ കുഞ്ഞനന്തനെ വീര പുരുഷനാക്കുകയും ടിപി വെട്ടിയ ഷാഫി കുഞ്ഞനന്തന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തുന്ന ചിത്രം ആഘോഷമാക്കുന്നതും എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും വിഷ്ണുനാഥ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

പിസി വിഷ്ണുനാഥിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരിൽ ശിക്ഷിച്ച പ്രതിയാണ് പി കെ കുഞ്ഞനന്തൻ. കുഞ്ഞനന്തനെ അന്ന് മുതൽ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നു; ഇന്ന് കുഞ്ഞനന്തന്റെ ചരമദിനം പാർട്ടി സമുചിതമായ് ആചരിക്കുകയാണ് !ഗൗരവം അത് മാത്രമല്ല; കുഞ്ഞനന്തൻ ഗൂഢാലോചനയാണ് നടത്തിയതെങ്കിൽ, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നത് …

കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?

കുഞ്ഞനന്ദന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തുന്ന ഷാഫിയുടെ ചിത്രം പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം സമാനമായ ആരോപണം ഉയര്‍ത്തി രംഗത്തെത്തിയുരുന്നു.

ALSO READ: നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങള്‍; സമ്പൂര്‍ണ ലോക്ഡൗണെന്ന് മുഖ്യമന്ത്രി

Next Story