Top

‘മേഴ്‌സിക്കുട്ടിയമ്മയുടേത് ഗുരുതര ചട്ടലംഘനം’; വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെന്ന് വിഷ്ണുനാഥ്

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടേത് ഗുരുതര ചട്ടലംഘനമാണെന്നും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെന്നും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്. ”ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. മന്ത്രി അറസ്റ്റിലല്ലാത്ത ആള്‍ അറസ്റ്റിലെന്ന് പറയുകയാണ്. കസ്റ്റഡിയും അറസ്റ്റുമില്ലെന്ന് പൊലീസ് പറഞ്ഞു കഴിഞ്ഞു. പരാതി നല്‍കി അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. ഷിജുവിന്റെ കാര്‍ കത്തിച്ച സംഭവം പൊലീസാണ് അന്വേഷിക്കേണ്ടത്. ഇഎംസിസിയുടെ കാര്യത്തില്‍ മേഴ്‌സിക്കുട്ടിയമ്മ തുടക്കം മുതല്‍ കള്ളം പറയുന്നത് ഇപ്പോഴും തുടരുകയാണ്.”-മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും വിഷ്ണുനാഥ് […]

5 April 2021 11:26 PM GMT

‘മേഴ്‌സിക്കുട്ടിയമ്മയുടേത് ഗുരുതര ചട്ടലംഘനം’; വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെന്ന് വിഷ്ണുനാഥ്
X

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടേത് ഗുരുതര ചട്ടലംഘനമാണെന്നും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെന്നും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്.

”ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. മന്ത്രി അറസ്റ്റിലല്ലാത്ത ആള്‍ അറസ്റ്റിലെന്ന് പറയുകയാണ്. കസ്റ്റഡിയും അറസ്റ്റുമില്ലെന്ന് പൊലീസ് പറഞ്ഞു കഴിഞ്ഞു. പരാതി നല്‍കി അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. ഷിജുവിന്റെ കാര്‍ കത്തിച്ച സംഭവം പൊലീസാണ് അന്വേഷിക്കേണ്ടത്. ഇഎംസിസിയുടെ കാര്യത്തില്‍ മേഴ്‌സിക്കുട്ടിയമ്മ തുടക്കം മുതല്‍ കള്ളം പറയുന്നത് ഇപ്പോഴും തുടരുകയാണ്.”-മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

ഷിജു വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തതല്ലെന്നും പരാതി നല്‍കാനാണ് ഷിജു കണ്ണനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇതിനോടൊപ്പം ഷിജു വര്‍ഗീസിന്റെ വാഹനത്തില്‍ നിന്നും പെട്രോള്‍ കുപ്പി ഉണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം സംഭവത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പൊലീസ് പറയുന്നു.

ഷിജു വര്‍ഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ഇഎംസിസി ഡയറക്ടറുടെ ശ്രമാണിതെന്നും കാറില്‍ മണ്ണെണ്ണയുമായി എത്തി ആക്രമിക്കപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാനാണ് ഷിജുവിന്റെ ശ്രമമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അതേസമയം, മന്ത്രിയുടെ ആരോപണത്തിന് വിരുദ്ധമായി തന്റെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഷിജു പറയുന്നു.

Next Story