‘കൃത്രിമക്കൈ ഏര്‍പ്പാടാക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബ് നിര്‍മ്മാണമെന്ന കുടില്‍ വ്യവസായം നിര്‍ത്തുന്നതല്ലേ?’; സിപിഐഎമ്മിനോട് പിസി വിഷ്ണുനാഥ്
ബോംബ് നിര്‍മ്മാണത്തില്‍ കൈ നഷ്ടപ്പെടുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഇടപെട്ട് കൃത്രിമ കൈ നല്‍കാന്‍ തീരുമാനമായെന്ന് കേരള കൗമുദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബോംബ് നിര്‍മ്മാണത്തിനിടെ കൈ നഷ്ടപ്പെടുന്നവര്‍ക്ക് കൃത്രിമക്കൈ വച്ചുകൊടുക്കാന്‍ സിപിഐഎം ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. കൃത്രിമ കൈ ഏര്‍പ്പാടാക്കുന്നതിലും നല്ലത് പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബ് നിര്‍മ്മാണമെന്ന കുടില്‍ വ്യവസായം നിര്‍ത്തുന്നതല്ലേ എന്നാണ് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് പിസി വിഷ്ണുനാഥ് ചോദിച്ചത്. ബോംബ് നിര്‍മ്മാണത്തില്‍ കൈ നഷ്ടപ്പെടുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഇടപെട്ട് കൃത്രിമ കൈ നല്‍കാന്‍ തീരുമാനമായെന്ന് കേരള കൗമുദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയിലേക്കുള്ള ഹൈപ്പര്‍ ലിങ്ക് ചൂണ്ടി ഫേസ്ബുക്കിലൂടെയായിരുന്നു പിസി വിഷ്ണുനാഥിന്റെ പ്രതികരണം.
പിസി വിഷ്ണുനാഥ് പറഞ്ഞത്:
ബോംബ് നിർമ്മാണത്തിൽ കൈ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ കൈ എത്തിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.കൃത്രിമ കൈ ഏർപ്പാടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടി ഗ്രാമങ്ങളിലെ ബോംബ് നിർമ്മാണമെന്ന കുടിൽ വ്യവസായം തന്നെ നിർത്തലാക്കിയാൽ പോരേ ?പറ്റില്ല, അല്ലേ ….
ബോംബ് നിർമ്മാണത്തിൽ കൈ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ കൈ എത്തിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതായി കേരള കൗമുദി റിപ്പോർട്ട്…
Posted by Pc vishnunadh on Monday, 19 April 2021
കഴിഞ്ഞ ദിവസം കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സിപിഐഎം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റുപോയിരുന്നു.സിമന്റ് ടാങ്കില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. നിജേഷ് എന്ന മാരിമുത്തുവിനാണ് പരിക്കേറ്റത്. വിഷുദിനത്തില്‍ പടക്കം പൊട്ടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. ഉഗ്രശബ്ദത്തില്‍ സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് ബോംബ് സ്‌ഫോടനമാണെന്ന് മനസിലാകുന്നത്.