‘എന്‍ഡിഎയില്‍ ഇനി തുടരാനാവില്ല’, കേരളത്തില്‍ ഇനി പ്രതീക്ഷ വെക്കേണ്ടതില്ല എന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തോന്നല്‍; പിസി തോമസ്
കൊച്ചി; എന്‍ഡിഎയില്‍ ഇനി തുടരേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമെന്ന് പിസി തോമസ്. യുഡിഎഫ് പ്രവേശനത്തെ കുറിച്ച് സംസാരിക്കുകയും മുന്നണിയില്‍ വന്നാല്‍ നന്നായിരിക്കുമെന്ന് ചെന്നിത്തല പറയുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് പ്രവേശനത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. മുന്നണിയില്‍ വന്നാല്‍ നന്നായിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ സ്വാഗതം ചെയ്തുവെന്നും പിസി തോമസ് പറഞ്ഞു. എന്‍ഡിഎയില്‍ തുടരാനുള്ള […]

കൊച്ചി; എന്‍ഡിഎയില്‍ ഇനി തുടരേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമെന്ന് പിസി തോമസ്. യുഡിഎഫ് പ്രവേശനത്തെ കുറിച്ച് സംസാരിക്കുകയും മുന്നണിയില്‍ വന്നാല്‍ നന്നായിരിക്കുമെന്ന് ചെന്നിത്തല പറയുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പ്രവേശനത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. മുന്നണിയില്‍ വന്നാല്‍ നന്നായിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ സ്വാഗതം ചെയ്തുവെന്നും പിസി തോമസ് പറഞ്ഞു.
എന്‍ഡിഎയില്‍ തുടരാനുള്ള ബുദ്ധിമുട്ട് എട്ട് മാസം മുമ്പെ തന്നെ മുന്നണിയെ അറിയിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന് കേരള ഘടകത്തോട് താല്പര്യം കുറഞ്ഞു. കേരളത്തില്‍ റിസല്‍ട്ട് ഉണ്ടായില്ല എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തോന്നല്‍. എന്നാല്‍ തമിഴ്നാട്ടില്‍ അങ്ങനെയല്ലെന്നും പിസി തോമസ് പറഞ്ഞു.
ഇനി സ്ഥാനങ്ങള്‍ തന്നാലും വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ നേതാക്കള്‍ക്കും കേന്ദ്ര നേതൃത്വം അംഗീകാരം കൊടുക്കുന്നില്ല. ബിജെപിയുമായുള്ള ഞങ്ങളുടെ അകല്‍ച്ച മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ബന്ധപ്പെട്ടതെന്നും പിസി തോമസ് പറഞ്ഞു.