Top

പിസി ജോര്‍ജിനോട് കടക്കുപുറത്തെന്ന് ജനപക്ഷം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ജനപക്ഷം നേതാവ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പിസി ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കല്‍ നീക്കം. ഭാസ്‌കര പിള്ളയാണ് ജനപക്ഷത്തിന്റെ പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ റെജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം തുടങ്ങിയവര്‍ വാര്‍ത്താ […]

3 April 2021 8:17 AM GMT

പിസി ജോര്‍ജിനോട് കടക്കുപുറത്തെന്ന് ജനപക്ഷം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
X

തിരുവനന്തപുരം: ജനപക്ഷം നേതാവ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പിസി ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കല്‍ നീക്കം.

ഭാസ്‌കര പിള്ളയാണ് ജനപക്ഷത്തിന്റെ പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ റെജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story